കുഞ്ഞുങ്ങളെ കൊന്ന 3 അമ്മമാര്‍; കേരളം നടുങ്ങിയ ക്രൂരതയുടെ കഥ

crime
SHARE

കൊലപാതകം ഒരു തരത്തിലും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്...അതിന് എന്തൊക്കെ ന്യായീകരണങ്ങളും വിശദീകരണങ്ങളും നിരത്തിലായും...കാരണം ഒരാളുടെ  ജീവന്‍ എടുക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ല...ആക്രമണത്തിലൂടെ പ്രതിയോഗിയെ  കീഴ്പ്പെടുത്തി കൊലപ്പെടുത്തുന്ന ഒട്ടേറെ സംഭവങ്ങള്‍ നമുക്കിടയില്‍ സംഭവിക്കുന്നുണ്ട്...അറിയാതെ ലഹരിയുടെ ആധിക്യത്തില്‍ മരണത്തിലേക്ക് നടന്നടുക്കുന്നവരും അനവധി..എന്നാല്‍ ജീവിതത്തിലേക്ക് ജനിച്ചുവീഴുന്ന നവജാത ശിശുവിനെ കൊലപ്പെടുത്തുന്നതിനെ കൊലപാതകത്തിന്‍റെ ഏതുപട്ടികയില്‍ പെടുത്തിയാണ് നാം കണക്കുകൂട്ടുക...പ്രപഞ്ചത്തിലെ കാഴ്ചകളിലേക്കും ശബ്ദങ്ങളിലേക്കും അതിശയത്തോടെ എത്തുന്ന കുഞ്ഞിനെ കൊല്ലുന്നത് അവരുടെ അമ്മമാരാണെങ്കിലോ...അവരെ അമ്മമാരെന്ന് വിളിക്കണോ നാം...

അമ്മ...ഒരു കുഞ്ഞിന് അതിന്‍റെ എല്ലാമെല്ലാമാണ് ആ പദം...ഒമ്പത് മാസം തന്നെ വയറ്റില്‍ കാത്തുസൂക്ഷിക്കുന്ന അമ്മ...തട്ടാതേം മുട്ടാതേയും തനിക്ക് വേദനിക്കാതേയും പൊന്നുപോലെ നോക്കുന്ന അമ്മ...അതിനിടയില് ‍എത്രമാത്രം വേദനയും വിഷമവും ആ അമ്മ തനിക്കുവേണ്ടി സഹിക്കുന്നു...ആരോടും പറയാതെ...കാത്തിരിപ്പ് ഒരു കുഞ്ഞിക്കാലിനുവേണ്ടിയാണ്...തന്‍റെ രക്തത്തില്‍ ജീവനെടുത്ത കുരുന്നിനായാണ്..മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയാത്ത പ്രസവ വേദനപോലും അവള്‍ സഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കാനാണ്...അതോടെ ആ വേദനയെല്ലാം ജീവിത്തില്‍ നിന്ന് മറക്കുന്നവളാണ് അമ്മ...ചോരക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുന്ന അമ്മ..

ഇതും ഒരു അമ്മയാണ്... ബെദിയടുക്ക സ്വദേശി ഷാഫിയുടെ ഭാര്യ ഷാഹിന...ഷാഹിന പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നതിന്‍റെ കാരണങ്ങള്‍ തേടിയാല്‍  അമ്മമാരല്ല എല്ലാവരും ഞെട്ടും. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ച അമ്മയെന്ന് വിളിക്കുന്നില്ല..സ്ത്രീ....കാരണങ്ങളും വിചിത്രമാണ്....

ഷാഹിന..ഭര്‍ത്താവ് ഷാഫി...മൂന്നുവര്‍ഷം മുമ്പ് ഇരുവരുടേയും വിവാഹം കഴിഞ്ഞു...ഒരു വര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു കുട്ടി പിറന്നു...മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ കുടുംബജീവിതം മുന്നോട്ടുനീങ്ങി...ലോക്ഡൗണ്‍ കാലത്ത് ഷാഫി വീട്ടിലുണ്ടായിട്ടും കുടുംബത്തില്‍ മറ്റൊരു പ്രശ്നങ്ങളും ഇല്ലായിരുന്നെന്ന് വീട്ടുകാരും അയല്‍വാസികളും ഉറപ്പിച്ചുപറയുന്നു....

ഷാഹിനയെ അമിതരക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...പരിശോധനയില്‍ രക്തസ്രാവത്തിന്‍റെ കാരണം അസാധാരണമാണെന്ന് ഡോക്ടര്‍ പറഞ്ഞു... പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം...പക്ഷേ ആരും വിശ്വസിച്ചില്ല...എങ്കിലും ഡോക്ടര്‍ ഉറപ്പിച്ചുപറഞ്ഞു...മണിക്കൂറുകള്‍ക്ക് മുമ്പ് ഷാഹിന പ്രസവിച്ചിരിക്കാമെന്ന്....പക്ഷേ ഷാഹിന ഡോക്ടറുടെ വാദം തള്ളിക്കളഞ്ഞു...

പക്ഷേ ഡോക്ടര്‍ ഉറപ്പിച്ചുപറ‍ഞ്ഞതോടെ വീട്ടുകാര്‍ പരിശോധിക്കാന‍് തീരുമാനിച്ചു...അങ്ങനെ വീട്ടിലെത്തി  ബന്ധുക്കള്‍ പരിശോധന നടത്തി...പറമ്പിലും വീടിന്‍റെ പരിസരങ്ങളിലുമെല്ലാം ബന്ധുക്കള്‍ പരിശോധിച്ചു...ഒടുവില്‍ കട്ടിലിന്‍റെ അടിയില്‍ തുണയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തു...

മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തി...മണിക്കൂറുകള്‍ക്ക് മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു...പ്രസവത്തെ തുടര്‍ന്നാണ് ഷാഹിനക്ക് രക്തസ്രാവമുണ്ടെതെന്നും വ്യക്തമായി..എന്നിട്ടും കുട്ടിയെ കൊലപപെടുത്തിയത് താനാണെന്ന് ഷാഹിന സമ്മതിച്ചില്ല......അതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.....

മരണകാരണം കണ്ടെത്താന്‍ കുഞ്ഞിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി....കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയെങ്കിലും ഷാഹിന കുറ്റം സമ്മതിച്ചില്ല...ഒടുവില്‍ ഭര്‍ത്താവ് ഷാഫി പൊലീസില്‍ പരാതി നല്‍കി...കുഞ്ഞിന്‍റെ മരണത്തിന്റെ മരണത്തിന്‍റെ കാരണം കണ്ടെത്തണമന്നാവശ്യപ്പെട്ട്...അസ്വഭാവികമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.....ആശുപത്രിയിലും വീട്ടിലും പൊലീസ് പരിശോധന നടത്തി...

എല്ലാഅന്വേഷണങ്ങളും ചെന്നെത്തിയത് ഷാഹിനിയേലക്ക് തന്നെ....തെളിവുകള്‍ നിരത്തിയുള്ള പൊലീസ് ചോദ്യം ചെയ്യലില്‍ ഒടുവില്‍ ഷാഹിന കുറ്റം സമ്മതിച്ചു...താനാണ് ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്....

ഡിസംബര‍് പതിനഞ്ചിനാണ് ആ അരുംകൊല അരങ്ങേറിയത്...ഷാഫി ഷാഹിന ദമ്പതികളുടെ ആദ്യകുഞ്ഞിന് പതിനാല് മാസം പ്രായം..ഇതിനിടയില്‍ ഷാഹിന വീണ്ടും ഗര്‍ഭം ധരിച്ചു...പക്ഷേ ഭര്‍ത്താവ് പോലുമറിയാതെ ഷാഹിന ഗര്‍ഭവിവരം ഒളിച്ചുവെച്ചു....മൂത്തകുഞ്ഞിന് പ്രായമാകുന്നതിന് മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതില്‍ ഷാഹിനക്ക് താല്‍പര്യമില്ലായിരുന്നു..ഒടുവില്‍ ആരുമറിയാതെ ഷാഹിന തീരുമാനിച്ചു..കുഞ്ഞിനെ കൊലപ്പെടുത്താന്‍ ...വീട്ടില്‍ വെച്ച് ഷാഹിന കുഞ്ഞിന് ജന്‍മം നല്‍കി..ഉടന്‍ തന്നെ ആരുമറിയാതെ മുറിയില്‍വെച്ച് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു... മൊബൈല്‍ ഫോണിന്‍റെ കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി..എന്നിട്ട് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില് സൂക്ഷിച്ചു...രാത്രി പുറത്ത് ആരുമറിയാതെ കളയാനായിരുന്നു പദ്ധതി..ഇതിനിടയില്‍ ഷാഹിനക്ക് രക്തസ്രാവമുണ്ടാവുകയും ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ പദ്ധതികള്‍ എല്ലാം പുറത്തായത്...

ഭാര്യ ഗര്‍ഭിണിയായ വിവരവും  പ്രസവിച്ച വിവരവും താന്‍ അറിഞ്ഞിട്ടില്ലെന്ന് ഭര്‍ത്താവ് ഷാഫി  പൊലീസിന് മൊഴി നല്‍കി...ഇത് വിശ്വാസയോഗ്യമാണെന്നാണ് പൊലീസ് ഭാഷ്യം..എന്നാല്‍ കുട്ടി ഷാഫിയുടേത് തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിട്ട് കാത്തിരിക്കുകയാണ് പൊലീസ്.... 

മൂത്തകുഞ്ഞിന് പ്രായമാകുന്നതിന് മുമ്പേ അടുത്തകുഞ്ഞ് ഉണ്ടായാല്‍ നാണക്കേടാകുമെന്ന് ഈ അമ്മ കരുതി..അതിന് കണ്ടെത്തിയ വഴി ആരുമറിയാതെ പ്രസവിച്ച് ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിക്കുക എന്ന ക്രൂരതയും.....സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നാണക്കേടാണ് ഷാഹിനക്ക് കാരണമായതെങ്കില്‍ ബദിയടുക്കയില്‍ കഴിഞ്ഞ മാസം ഒന്നരവയസുകാരനായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുകൊലപ്പെടുത്താന്‍ ശാരദയെ പ്രേരിപ്പിച്ചത് കുടുംബവഴക്കാണ്..ഇവരും അമ്മയാണ്...

ഡിസംബര്‍ നാലാം തിയതിയാണ് ബദിയടുക്ക  പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മറ്റൊരു കുരുന്നിന്‍റെ ജീവന്‍ സ്വന്തം അമ്മ പിച്ചിച്ചീന്തിയത്..ബാബു ശാരദ ദമ്പതികളുടെ ഒന്നരവയസുള്ള മകനെ കാണാനില്ലെന്ന് അമ്മ പറഞ്ഞതോടെ അയല്‍വാസികളും വീട്ടുകാരും അന്വേഷണം തുടങ്ങി..കുഞ്ഞ് പോകാന്‍ സാധ്യതയുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചു..ഇതിനിടയിലാണ് വീടിന്‍റെ മുന്‍വശത്തുള്ള കിണറ്റില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്...കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണതാകാമെന്ന നിമഗനത്തില്‍ കുഞ്ഞിനെ പുറത്തെടുത്ത് സംസ്കരിച്ചു...എന്നാല്‍  സംശയങ്ങള്‍ അപ്പോഴും ബാക്കി നിന്നിരുന്നു..ചുറ്റുമതിലുള്ള കിണറ്റില്‍ ഒന്നരവയസുകാരന്‍ എങ്ങനെ വീണു എന്നതിന് ഉത്തരം കിട്ടിയില്ല..അതിനിടയില്‍ അയല്‍ാവസികള്‍ പൊലീസിന് നല്‍കിയ മൊഴി നിര്‍ണായകമായി...കുഞ്ഞിനേയും എടുത്ത് ശാരദ കിണറ്റിന്‍റെ സമീപത്തേക്ക് പോകുന്നതും കുഞ്ഞില്ലാതെ മടങ്ങിവരുന്നതും കണ്ടെന്ന് അയല്‍വാസി പൊലീസിനെ അറിയിച്ചു...തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശാരദ കുറ്റം സമ്മതിച്ചു...

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശാരദ തീരുമാനിച്ചത്....ആരും കാണാതെ കിണറ്റിലിട്ടാല്‍ അബദ്ധത്തില്‍ വീണതാണെന്ന് കരുതിക്കോളും എന്നതിന്‍റെ അടിസ്ഥാനത്തിലാണ് കിണറ്റില്‍ കരയിലെത്തിയത്..ആരുമില്ലെന്ന് ഉറപ്പുവരുത്തി കുഞ്ഞിനെ കിണറ്റിലേക്കിട്ടു...കിണറ്റിലെ വെള്ളത്തില്‍ കുഞ്ഞ് മുങ്ങിത്താഴുന്നത് ഉറപ്പുവരുത്തിയാണ്  ശാരദ വീട്ടിലേക്ക് മടങ്ങിയത്..പക്ഷേ ഇത് അപ്പുറത്തുനിന്ന് അയല്‍വാസി കാണുന്നത് ശാരദയുടെ ശ്രദ്ധയില്‍പ്പെട്ടില്ല...കുഞ്ഞിനെ കൊലപ്പെടുത്താനാണ് കൊണ്ടുപോയതെന്ന് അയല്‍വാസിയും അറിഞ്ഞില്ല..പിന്നീട് കുഞ്ഞിനെ  കിണറ്റില്‍ നിന്ന് കണ്ടെടുത്തപ്പോഴാണ് അയല്‍വാസിയില്‍ സംശയം ഉടലെടുത്തതും പൊലീസിനെ അറിയിച്ചതും...

പ്രകൃതിയുടെ കാഴ്ചകളിലേക്ക് കണ്‍തുറക്കുന്നതിന് മുമ്പാണ് ഈ കുരുന്നകളെ ഇല്ലാതാക്കിയത്...അത് അമ്മമാര്‍ തന്നെ ചെയ്തു എന്നതാണ് അതിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.....പീഡനവും കവര്‍ച്ചയും കൊലപാതകവും പോലുള്ള നിലവിലെ കുറ്റകൃത്യങ്ങള്‍ പോലും കാണാന്‍ കഴിയില്ല അമ്മമാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ക്രൂരതകള്‍ ...ഇതുമാത്രമല്ല കൊല്ലം കല്ലുവാതുക്കലില്‍  പ്രസവിച്ച ഉടനെ കുഞ്ഞിനെ കരിയില കൂമ്പാരത്തിലേക്ക് എറിഞ്ഞുപോയ ഒരു അമ്മയുടെ കഥകൂടിയുണ്ട്...ഇടവേളയ്ക്ക് ശേഷം...

കൊല്ലം കല്ലുവാതിക്കല്‍ റോ‍ഡരികിലെ കരിയിലക്കൂട്ടത്തില്‍  നിന്ന് പുലര്‍ച്ചെ    ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുന്നു..അയല്‍വാസികള്‍  പരിശോധിച്ചപ്പോള്‍ ജനിച്ചിട്ട് മണിക്കൂറുകള്‍ പോലുമാകാത്ത ഒരു കുഞ്ഞ് തണുത്ത് വിറങ്ങലിച്ച് കിടന്ന് കരയുന്നു..ഉടന്‍ പൊലീസെത്തി കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി...വിഗദ്ഗ ചികില്‍സ നല്‍കി..എന്നിട്ടും...അവിടേയും ഈ ക്രൂരത ചെയ്ത ആളുടെ പേരാണ് അമ്മ ....

കല്ലുവാതുക്കല്‍ നടക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപത്തുള്ള വീടിന്‍റെ പറമ്പിലാണ് ആ അമ്മ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ സ്ഥലം കണ്ടെത്തിയത്...കരിയില കൂടിക്കിടക്കുന്ന സ്ഥലം... രാവിലെയാണ്  സമീപവാസികള്‍ സംഭവം അറിയുന്നത്..തലേരാത്രി തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാമെന്നാണ്  നിഗമനം.. രാത്രിയിലെപ്പോഴെ ഒരു കരച്ചില്‍ കേട്ട് അയല്‍വാസികള്‍ അന്വേഷിച്ചിരുന്നു..പക്ഷേ കുഞ്ഞിന്‍റെ കരച്ചിലാണെന്ന് തിരിച്ചറിഞ്ഞില്ല...

രാവിലെ വീണ്ടും കരച്ചില്‍ കേട്ടതോടെയാണ് കുഞ്ഞിനെ പൊലീസിനെ അറിയിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്...വിദഗ്ദ ചികില്‍സ നല്‍കാന്‍ തിരുവനന്തപുരം എസ് എടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുഞ്ഞ് രാത്രിയോടെ മരിച്ചു...

ചോരക്കുഞ്ഞിന്‍റെ വയറ്റിലും ശ്വാസകോശത്തിലും സമീപത്തുണ്ടായിരുന്ന കരിയിലയുടെ ഭാഗങ്ങള്‍ ഉണ്ടായിരുന്നു..പോസ്റ്റുമോര്‍ട്ടത്തില്‍ ഇതെല്ലാം കണ്ടെടുത്തു...ജനിച്ച് പന്ത്രണ്ട് മണിക്കൂറിനുള്ള കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. മുലപ്പാലിന്‍റെ അംശം പോലും വയറ്റില്‍ ഇല്ലായിരുന്നു...അതായത് മരിക്കണ്ടേയെന്ന് കരുതി കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുന്നു...ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവുമാണ് മരണകാരണം... കുഞ്ഞിനെ ഉപേക്ഷിച്ചവരെ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല...ചാത്തന്നൂര്‍ എസിപിയുടെ  നേതൃത്വത്തില്‍ പത്തംഗസംഘം നിയോഗിച്ചിട്ടുണ്ട്...മൊബൈല്‍ ഫോണ്‍ കോളുകളും സിസിടിവി ക്യാമറകളും പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ .

സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരയായ അമ്മയായിരുന്നു കണ്ണൂരിലെ ശരണ്യ...കാമുകനൊപ്പം ജീവിക്കാന്‍ തടസമായ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയ  യുവതി...ആ പട്ടികയിലേക്ക് കൂടുതല്‍ അമ്മമാരെത്തുന്നത് ഞെട്ടലോടെ വേണം കാണാന്‍ ..... നിങ്ങള്‍ക്ക്  വേണ്ടെങ്കില്‍ ഒരു  കുഞ്ഞിക്കാലുകാണാന്‍ ആഗ്രഹിച്ചുനടക്കുന്ന ഒട്ടേറേപേരുണ്ട് നമുക്കിടിയില്‍ എന്നോര്‍മിക്കണം...അമ്മ തൊട്ടിലും മറ്റ് സംവിധാനങ്ങളും നമുക്കിടയിലുണ്ട്...അവരെ ഏല്‍പ്പിക്കുക...ജനിപ്പിച്ച കുഞ്ഞിനുവേണ്ടി അത്രയെങ്കിലും ചെയ്തുകൂടെ...     

MORE IN Kuttapathram
SHOW MORE
Loading...
Loading...