ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ അടിവസ്ത്രത്തിൽ ചോക്ലേറ്റ് രൂപത്തില്‍ സ്വര്‍ണം; അറസ്റ്റ്

ChoclateGolg-airport
SHARE

കാഡ്ബറി ഡയറി മില്‍ക്ക്  ചോക്ലേറ്റിന്റെ  രൂപത്തില്‍ സ്വര്‍ണക്കടത്ത് . ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണു ചോക്ലേറ്റ് സ്വര്‍ണം പിടിച്ചത്. വലിയ കാഡ്ബറീസ് ചോക്ലേറ്റിന്റെ കവറിനുള്ളിലാക്കി  അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു കടത്ത്

സ്വര്‍ണം ഏതു രൂപത്തിലും ഭാവത്തിലും  വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയേക്കാം. ചെന്നൈ വിമാനത്താവളത്തില്‍ ഇന്നലെ പിടിച്ചതു ചോക്ലേറ്റ് സ്വര്‍ണമാണ്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് വിമാനത്തില്‍ വന്നിറങ്ങിയ ചെന്നൈ സ്വദേശി  പത്മബാലാജിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. പതിവു പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നു ശരീര പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ ചോക്ലേറ്റുകള്‍ കണ്ടത്. പിടിച്ചെടുത്തു തുറന്നപ്പോള്‍  660 ഗ്രാം തൂക്കമുള്ള കുഴമ്പു രൂപത്തിലുള്ള സ്വര്‍ണം കൊണ്ടുണ്ടാക്കിയ ചോക്ലേറ്റാണെന്നു വ്യക്തമായി . 

ഉരുക്കിയപ്പോള് ‍28.7 ലക്ഷം രൂപ വിലവരുന്ന  546 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് എയര്‍ ഇന്ത്യയുടെ ദുബായ് വിമാനത്തില്‍ എത്തിയ പതിനൊന്നു പേരില്‍ നിന്നായി 2.15 കിലോ  സ്വര്‍ണം പിടികൂടി. കുഴമ്പു രൂപത്തിലാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. മറ്റു രണ്ടു വിമാനങ്ങളിലായി ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തു. 24 മണിക്കൂറിനിടെ  3.72 കിലോ സ്വര്‍ണമാണ്  വിമാനത്താവളത്തില്‍ പിടിച്ചത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...