ഔഫ് വധം: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു

kgd-murder-2
SHARE

കാസർകോട് കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ  പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു.  മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇർഷാദിന്റെ സാനിധ്യത്തിലാണ് കൊലപാതകം നടന്ന സ്ഥലത്തിനോട് ചേർന്ന തെങ്ങിൻ തോട്ടത്തിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കത്തി കണ്ടെടുത്തത്. തിരഞ്ഞെടുപ്പ് ഫലം വന്ന ദിനം മുതൽ കത്തി അരയിൽ സൂക്ഷിച്ചാണ് നടന്നിരുന്നതെന്ന് ഇർഷാദ് മൊഴി നൽകിയിട്ടുണ്ട്. 

ഈ കത്തിയാണ് ഔഫിന്റെ ഹൃദയത്തിൽ ഇർഷാദ് കുത്തിയിറക്കിയത്. തദേശ തിരഞ്ഞെടുപ്പ് ഫലം വന്ന പതിനാറാം തീയതി മുതൽ ഈ കത്തി ഇർഷാദ് അരയിൽ കരുതിയിരുന്നു. ഔഫിന്റെ നീക്കം നിരീക്ഷിച്ച് 23 തീയതി രാത്രി ആക്രമിക്കുകയായിരുന്നുവെന്ന് ഇർഷാദ് മൊഴി നൽകി. കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിൽ ഔഫിനെ ആക്രമിച്ചതെങ്ങനെയാണെന്ന് ഇർഷാദ് വിശദീകരിച്ചു. കുത്തിയ ശേഷം ഓടുന്നതിനിടയിൽ കത്തി സമീപത്തെ തെങ്ങിൻ തോട്ടത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. കാട് തെളിച്ച് ഒരു മണിക്കൂർ നേരം നടത്തിയ തിരച്ചലിനൊടുവിലാണ് കത്തി കണ്ടെത്തിയത്. റിമാൻഡിലുള്ള മറ്റ് രണ്ട് പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്. കൊലപാതക സമയത്ത് ഇർഷാദിനൊപ്പമുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ, എംഎസ്എഫ്  പ്രവർത്തകൻ ഹസൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.

MORE IN Kuttapathram
SHOW MORE
Loading...
Loading...