കാറിന്‍റെ ബോണറ്റില്‍ ആളുമായി പാഞ്ഞ കേസ്; 4 പേർക്കെതിരെ കൊലക്കുറ്റം

car-bonnet
SHARE

നഗരമധ്യത്തിലൂടെ കാറിന്‍റെ ബോണറ്റില്‍ ആളുമായി കുതിച്ചുപാഞ്ഞ കേസില്‍ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുടുംബകോടതിയിലെത്തിയ കുട്ടിയ പിതാവ് കൊണ്ടുപോകുന്നത് കുട്ടിയുടെ അമ്മാവന്‍ തടഞ്ഞതായിരുന്നു പ്രശ്നത്തിന് കാരണം. 

വടകര കോടതിയുടെ തൊട്ടടുത്തുള്ള മാര്‍ക്കറ്റ് റോഡിലൂടെയാണ് ബോണറ്റിന് മുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ആളുമായി കഴിഞ്ഞ ദിവസം കാറ് ചീറിപാഞ്ഞത്. കേസില്‍ കാര്‍ ഓടിച്ച ഷമല്‍ അടക്കം നാലുപേര്‍ക്കെതിരെ  കേസെടുത്തു. കാര്‍ വാടകയ്ക്കെടുത്തതാണെന്നും പൊലിസ് കണ്ടെത്തി. കുടുംബകോടതിയിലെ തര്‍ക്കമാണ് സിനിമാരംഗങ്ങള്‍ക്ക് സമാനമായ സംഭവം അരങ്ങേറാന്‍ കാരണം. കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ കുട്ടിയുടെ അവകാശതര്‍ക്കത്തില്‍ കോടതി പരിസരത്ത് വിധി കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയും പിതാവായായ ഷമലും. പിതാവിനാണ് കോടതി ആദ്യം സംരക്ഷണചുമതല നല്‍കിയിരുന്നത്. എന്നാല്‍ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയെ സമീപിച്ചു. ഇതില്‍ വിധി പറയുന്നത് കേള്‍ക്കാനാണ് പിതാവും കുട്ടിയും എത്തിയത്. 

ഏറെ നേരം കാത്തെങ്കിലും കോടതിസമയം കഴിഞ്ഞതോടെ കേസ് മാറ്റിവച്ചു. ഇതോടെ കുട്ടിയെയും കൂട്ടി പോകാനായി പിതാവ് ഷമല്‍ കാറെടുത്തെങ്കിലും കുട്ടിയുടെ അമ്മാവനായ അംമ്ജും അമാനി തടയുകയായിരുന്നു. എന്നാലിത് കാര്യമാക്കാതെ പിതാവ് വാഹനമെടുത്ത് ഓടിച്ചുപോയി. ഇതോടെ അമ്മാവന്‍ ബോണറ്റിന് മുകളിലുമായി. കുറച്ചുദൂരം പിന്നിട്ട ശേഷം ബോണറ്റില്‍ നിന്ന് അമ്ജും അമാനി താഴെ വീണെങ്കിലും കാര്യമായ പരുക്കൊന്നും പറ്റിയില്ല. 

MORE IN Kuttapathram
SHOW MORE
Loading...
Loading...