നാര്‍ക്കോട്ടിക് ഇഡി പരിശോധന തുടരുന്നു; കഞ്ചാവും മദ്യവും പിടികൂടി

adimali-liquor-2
SHARE

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അടിമാലി നാര്‍ക്കോട്ടിക് സംഘം സ്പെഷല്‍ ഡ്രൈവ് പരിശോധന തുടരുകയാണ്. അടിമാലിയില്‍ യുവാവ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും 9 ലിറ്റര്‍ മദ്യവും അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇന്നലെ പിടിച്ചെടുത്തു. പ്രതിയായ  കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശി മനു മണിക്കായി നാര്‍ക്കോട്ടിക് സംഘം അന്വേഷണം തുടരുകയാണ്.

അടിമാലി കൂമ്പന്‍പാറ ഓടക്കാസിറ്റി സ്വദേശി മനു മണി വാടകക്ക് താമസിച്ചിരുന്ന വീട്ടിന്റെ കിടപ്പുമുറിയിലായിരുന്നു കഞ്ചാവും മദ്യവും സൂക്ഷിച്ചിരുന്നത്.  കിടപ്പുമുറിയിലെ കട്ടിലിനടയില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോ നൂറ് ഗ്രാം കഞ്ചാവും 9 ലിറ്റര്‍ മദ്യവുമാണ്  പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് വില്‍പ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സംഘം രാത്രിയില്‍ സ്ഥലത്തെത്തുകയും വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഉണക്ക കഞ്ചാവും മദ്യവും കണ്ടെടുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇയാള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്നും എക്‌സൈസ് അറിയിച്ചു.

മെന്‍സ് ചോയിസ് എന്ന ലേബല്‍ പതിച്ച അര ലിറ്ററിന്റെ 18 കുപ്പികളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പ്രതി മുമ്പും അബ്കാരി കേസിലടക്കം ഉള്‍പ്പെട്ടിട്ടുള്ളതായാണ് നാര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...