മലപ്പുറത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷ്ടിച്ചു

question-paper-theft-1
SHARE

നാളെ നടക്കേണ്ട പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷ്ടിച്ചു.  മലപ്പുറം കുഴിമണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിക്കാനെത്തുന്ന കള്ളൻ്റെ സി.സി.ടി.വി ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ചോദ്യപേപ്പർ മോഷണം പോയെന്ന് വ്യക്തമായതോടെ നാളെ നടക്കേണ്ട അക്കൗണ്ടൻസി പരീക്ഷ മാറ്റിവച്ചു. 

ഒാഫീസ് മുറിയിലേക്കുള്ള മാന്‍ഹോള്‍ വഴി കള്ളൻ അകത്തേക്ക് കടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണിത്. മറ്റാരോ സി.സി.ടി.വിയിലേക്ക് ടോർച്ചടിച്ച് ക്യാമറ മറക്കാൻ ശ്രമിച്ചതായും സംശയമുണ്ട്. വെള്ളിയാഴ്ച നടക്കേണ്ട പരീക്ഷയുടെ 10 ചോദ്യപേപ്പർ അടങ്ങിയ ഒരു കെട്ട് മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിൽ നിന്നുള്ള സംഘം സ്കൂളിലെത്തി പരിശോധന നടത്തി.

 ബുധനാഴ്ചയാണ് കളളന്‍ ഒാഫീസിനുളളില്‍ കടന്നത്. വോട്ടെണ്ണല്‍ ദിവസമായതിനാല്‍ ഒാഫീസില്‍ ആളുണ്ടായിരുന്നില്ല. ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും സംശയമുണ്ട്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...