സ്ത്രീകളെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങും; പൊക്കിയത് ഇങ്ങനെ

vinod-arrest-2
SHARE

യുവതിയെ പ്രണയം നടിച്ച പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയിലായി. വൈക്കം ടിവിപുരം ഉമക്കരി കോളനിയില്‍  വിനോദിനെയാണ് ചെന്നൈയ്ക്കടുത്ത് നിന്ന് അറസ്റ്റു ചെയ്തത്. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചശേഷം പണം അപഹരിച്ചു മുങ്ങുന്ന രീതിയാണ് ഇയാളുടേതെന്ന് പൊലീസ്. ഒരുവര്‍ഷം മുന്‍പ് മല്ലപ്പള്ളിക്കടുത്ത് പെരുമ്പെട്ടി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന പീഡനകേസിലാണ് വിനോദ് അറസ്റ്റിലായത്. പ്രദേശവാസിയായ യുവതിയുമായി പ്രണയം നടിച്ച് അടുപ്പത്തിലാകുകയും തുടര്‍ന്ന് പീഡിപ്പിച്ചശേഷം കടന്നുകളയുകയുമായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുന്നതിന് തിരുവല്ല ഡിവൈഎസ്പി  ടി.രാജപ്പന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയായ ചെന്നൈയ്ക്കടുത്തുണ്ടെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തി. തമിഴ്നാട്ടില്‍ ഒരു സ്ത്രീക്കൊപ്പം കഴിയവേയാണ് ഇയാള്‍ പിടിയിലായത്. മധ്യവയസ്കരായ സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചശേഷം പണം അപഹരിച്ചു മുങ്ങുന്ന രീതിയാണ് ഇയാളുടേതെന്ന് പൊലീസ് പറഞ്ഞു

MORE IN Kuttapathram
SHOW MORE
Loading...
Loading...