പീഡനപരാതി രാഷ്ട്രീയപ്രേരിതം; വായടപ്പിക്കാൻ ശ്രമം; പായല്‍ ഘോഷിന് അനുരാഗിന്റെ മറുപടി

anurag-reaction
SHARE

തനിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. നിശബ്ദനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും കശ്യപ് പ്രതികരിച്ചു. ഔദ്യോഗികമായി പരാതി നല്‍കാന്‍ നടി പായല്‍ ഘോഷിനോട്‌ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബിജെപി സര്‍ക്കാരിന്റെ വിമര്‍ശകനായ കശ്യപിനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപണമുണ്ട്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് 2015ല്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി പായല്‍ ഘോഷ് കഴിഞ്ഞദിവസമാണ് ആരോപണമുന്നയിച്ചത്. പരിച്ചയപ്പെട്ടതിന് തൊട്ടുപിന്നാലെ  മുംബൈയിലെ താമസസ്ഥലത്തേക്ക് വിളിപ്പിച്ച സംവിധായകന്‍ ലഹരി ഉപയോഗിച്ചശേഷം അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് നടിയുടെ ആരോപണം. കരിയര്‍ തകരുമെന്ന് ഭയന്നാണ് അന്ന് പുറത്തുപറയാതിരുന്നതെന്നും എന്നാല്‍ സ്ത്രീസംരക്ഷകന്‍ ചമയുന്ന അനുരാഗിനെ തുറന്നുകാട്ടാനാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയതെന്നും പായല്‍ ഘോഷ് പറയുന്നു. തനിക്ക് സുരക്ഷയൊരുക്കണമെന്ന് പ്രധാനമന്ത്രിയോടും പായല്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ രാഷ്ട്രീയപ്രേരിതവും വായ്ടപ്പിക്കാനുള്ള ശ്രമവുമാണ് ആരോപണത്തിന് പിന്നിലെന്നാണ് കശ്യപിന്റെ മറുപടി. നടിയുടെ ആരോപണം ശ്രദ്ധിച്ചാല്‍ തന്നെയിത് വ്യക്തമാകുമെന്നും, പരാതിക്ക് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണമെന്നും അനുരാഗ് പ്രതികരിച്ചു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ബച്ചന് കുടുംബത്തെയും മറ്റ് സഹപ്രവര്‍ത്തകരെയും വലിച്ചഴിക്കുന്നത് തന്നെ രാഷ്ട്രീയലക്ഷ്യം വ്യക്തമാക്കുന്നു. ഒട്ടേറെ സ്ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കശ്യപ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ വ്യക്തമാക്കി. 

സംവിധായകന് പിന്തുണയുമായി നടി തപ്‌സി പനു ഉള്‍പ്പടെയുള്ള ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തി. അതേസമയം സംവിധായകനെ അറസ്റ്റ് ചെയ്യണമെന്ന് നടി കങ്കണ റനൗട്ട് ആവശ്യപ്പെട്ടു. സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ടെന്നും പക്ഷെ തനിക്ക്് മീ ടു വെളിപ്പെടുത്തലുകള്‍ നടത്തേണ്ടതില്ലെന്നും കങ്കണ പറഞ്ഞു. ബിജെപി അനുകൂല രാഷ്ട്രീയം വ്യക്തമാക്കിയ കങ്കണയും ബോളിവുഡും തമ്മിലെ തര്‍ക്കത്തില്‍ അനുരാഗ് ഇടപെട്ടതിന് പിന്നാലെയാണ് സംവിധായകനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണ്. ബിജെപി സര്‍ക്കാരിന്റെയും വലതുപക്ഷ രാഷ്ട്രീയധാരയുടെയും കടുത്ത വിമര്‍ശകനായ കശ്യപിനെതിരെ പൊടുന്നനെ ഉയര്‍ന്ന പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് സംവിധായകനെ അനുകൂലിക്കുന്നവരുടെ വാദം.

MORE IN Kuttapathram
SHOW MORE
Loading...
Loading...