തെളിവുകളും ഇല്ല; കുറ്റപത്രവും സമര്‍പ്പിച്ചില്ല; ഷംനാ കേസിൽ മുഖ്യപ്രതികള്‍ക്ക് ജാമ്യം

shamna-racket
SHARE

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ക്കാണ് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഷംനയുടെ  പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു.

ജുണില്‍ തുടങ്ങിയ അന്വേഷണം അറുപത് ദിവസം പിന്നിട്ടിട്ടും പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാനോ കൃത്യമായ തെളിവുകള്‍ കണ്ടെത്താനോ സാധിക്കാതിനാലാണ് മുഖ്യപ്രതികള്‍ക്ക്  ജാമ്യം അനുവദിച്ചത്.വരനായി അഭിനയിച്ച് ഷംനയുടെ വീട്ടിലെത്തിയ ഒന്നാം പ്രതി റഫീഖ്, ബന്ധുക്കളായി അഭിനയിച്ച രണ്ടാം പ്രതി രമേശന്‍, മൂന്നാം പ്രതി ശരത്ത് ,നാലാം പ്രതി അഷറഫ് എന്നിവര്‍ക്കാണ്  എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 

വീട്ടിലെത്തി വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും  ഷംനയെ ഭീഷണിപ്പെടുത്തി, ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു, തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടു, തുടങ്ങിയ ആരോപണങ്ങള്‍ക്കൊന്നും ഇതുവരെ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് സ്വാഭാവിക ജാമ്യത്തിലേക്ക് കാര്യങ്ങളെത്തിയത്. കേസില്‍ ഒരു യുവതിയും രണ്ട് തമിഴ്നാട് സ്വദേശികളും ഉള്‍പ്പെടെ പത്തിലേറെ പേര്‍ അറസ്റ്റിലായിരുന്നു.  ഇതില്‍ തമിഴ്നാട്ടുകാരൊഴികെയുള്ളവര്‍ക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. 

പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷരീഫിന്റെ ഭാര്യം സോഫിയയാണ് അറസ്റ്റിലായിരുന്ന വനിത. അഞ്ച് ദിവസത്തിന് ശേഷം ഇവര്‍ക്ക് ജാമ്യം ലഭിച്ചു. ഷംന കാസിമിനെ ഫോണില്‍ വിളിച്ചു ചതിക്ക് കൂട്ടുനിന്നു എന്ന സംശയത്തിലായിരുന്നു അറസ്റ്റ്. മോഡലിങ് സിനിമാ വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പാലക്കാടും വടക്കാഞ്ചേരിയിലുമുള്ള ഹോട്ടലുകളില്‍ തടവില്‍പാര്‍പ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്ത രണ്ടാമത്തെ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...