ബൈക്ക് അഭ്യാസം വൈറലായി; പിന്നാലെ 21കാരി അടക്കം വലയിലായി

bike-stunt-01
SHARE

ബൈക്ക് അഭ്യാസം വൈറലായി. അഭ്യാസികള്‍ വലയിലും. ഇരുചക്രവാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്ലം ജില്ലാ മോട്ടർ വാഹന വകുപ്പ് അറിയിച്ചു.

ജില്ലയില്‍ പലയിടത്തം ഇതേ പോലെ കൂട്ടമായും ഒറ്റയ്ക്കുമൊക്കെ ബൈക്കില്‍ അഭ്യാസമുണ്ട്. നിയവിരുദ്ധമായ പ്രകടനം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും പതിവാണ്. ഇതോടെയാണ് മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം നടപടികള്‍ ആരംഭിച്ചത്. അഭ്യാസ പ്രകടനം നടത്തിയ ഇരുപത്തിയൊന്നുകാരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പിഴ ചുമത്തി. 

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് ഒരാഴ്ച്ചയ്ക്കിടെ പതിനഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു.  രൂപമാറ്റം വരുത്തി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...