പതിനേഴുകാരിയെ പീഡീപ്പിച്ച് ഗർഭിണിയാക്കി; വിഘ്‌നേശിന് വേണ്ടി പൊലീസ്

marayoor-vignesh-rape-case
SHARE

ഇടുക്കി മറയൂരില്‍ പതിനേഴു വയസ്സുകാരിയെ പീഡീപ്പിച്ചയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കേസില്‍ മുഖ്യപ്രതിയുടെ  സഹായി പിടിയിലായി. ആറ് മാസം മുന്‍പാണ് പതിനേഴുകാരി പീഡനത്തിനിരയായത്.

കാന്തല്ലൂര്‍ ഇരുപ്പത്തിരണ്ടു ഏക്കര്‍ സ്വദേശി അനീഷിനെയാണ്  മറയൂര്‍ പൊലീസ് പിടികൂടിയത്.  ഇരുപത്തിരണ്ടുകാരനായ ചട്ട മൂന്നാര്‍ സ്വദേശി വിഘ്‌നേശിന് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നത്. മറയൂര്‍ കോട്ടക്കുളം ഭാഗത്ത് വച്ച് അനീഷ് പെണ്‍കുട്ടിയെ വശീകരിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി ചട്ട മൂന്നാറില്‍ എത്തിച്ചു. ഇവിടെ വച്ച് വിഘ്‌നേശ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അഞ്ചുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി വിവരം വിഘ്‌നേശിനോട് ഫോണ്‍ വഴി പറഞ്ഞെങ്കിലും ഭീഷണിപ്പെടുത്തി ഒഴിഞ്ഞുമാറിയതായി പെണ്‍കുട്ടി പൊലീസിന്  മൊഴിയില്‍ നല്‍കി. 

ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് ലഭിച്ച പരാതി മറയൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. മറയൂര്‍ സി.ഐ ജി.സുനില്‍, എസ്‌ഐ. ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടാം പ്രതിയെ വീട്ടില്‍ നിന്നും  പിടികൂടിയത്. പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

MORE IN Kuttapathram
SHOW MORE
Loading...
Loading...