വിമാനവാഹിനി കപ്പലിലെ ഹാര്‍ഡ് ഡിസ്ക് മോഷണം; അറസ്റ്റിലായവരെ കൊച്ചിയിലെത്തിച്ചു

ins-vikrant-theft-kochi
SHARE

നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ മോഷ്ടിച്ച കേസില്‍ ബിഹാറില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചു. ബിഹാറില്‍നിന്നുള്ള  സുമിത്കുമാര്‍ സിങ് , രാജസ്ഥാന്‍കാരന്‍  ഗയ റാം എന്നിവരെയാണ് എന്‍.െഎ.എ അറസ്റ്റുചെയ്തത്.

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലുള്ള യുദ്ധക്കപ്പലിലെ ഉപകരണങ്ങള്‍ വന്‍വിലയ്ക്ക് വില്‍ക്കാമെന്നുകരുതി മോഷ്ടിച്ചെന്നാണ് ഇവര്‍ എന്‍ഐഎയ്ക്ക് നല്‍കിയിട്ടുള്ള മൊഴി. നഷ്ടമായ അഞ്ചു ഹാര്‍ഡ് ഡിസ്കുകളില്‍ രണ്ടെണ്ണം കസ്റ്റഡിയില്‍ കിട്ടി. ബാക്കിയുള്ളവയ്ക്കായി അന്വേഷണം തുടരുകയാണ് .  വിമാനവാഹിനികപ്പലില്‍ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം പേരുടെ വിരലടയളങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു . ഇതില്‍ നിന്നാണ് മോഷണവുമായുള്ള ബിഹാറുകാരന്റെ ബന്ധം മനസിലായത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ  രാജസ്ഥാന്‍കാരന്റെ പങ്കാളിത്തവും വ്യക്തമായി.  

മോഷ്ടാക്കളില്‍ ഒരാള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ട്.  ഈ സാഹചര്യത്തില്‍ വെറുമൊരു മോഷണമാണോ അതോ രഹസ്യം ചോര്‍ത്തുക എന്ന ദുരുദ്ദേശ്യം ഇതിന് പിന്നിലുണ്ടായിരുന്നോ എന്നത് മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്. കപ്പലുമായി ബന്ധപ്പെട്ട ചില സുപ്രധാന വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡിസ്കുകളില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണം നടത്തിയഘട്ടത്തില്‍ പൊലീസ് സംഘം വ്യക്തമാക്കിയത് .  ഇതുകൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കപ്പിലില്‍ നിന്ന് ഹാര്‍്ഡ് ഡിസ്കുകള്‍ നഷ്ടമായത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...