തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമം; തിരുവനന്തപുരത്ത് മൂന്നുപേർ പിടിയിൽ

tvm-travel-arrest-2
SHARE

ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന ചരക്കു വാഹനത്തിലാണ് ആളെ ഒളിച്ചുകടത്താൻ ശ്രമിച്ചത്. വാഹനം ഓടിച്ചിരുന്ന റാബി  സഹായി ക്രിസ്തുദാസ് ഒളിച്ചു കടക്കാൻ ശ്രമിച്ച ജസ്റ്റിൻ എന്നിവരെയാണ് പിടികൂടി  ക്വാറന്റീൻ ചെയ്തത്. മൂവരും തമിഴ്നാട് കന്യാകുമാരി ജില്ലക്കാരാണ്. പന്തളത്തെ കടയിൽ സാധനം ഇറക്കുന്നതിനിടയിലാണ് ജസ്റ്റിനെ ഇവർ  പരിചയപ്പെട്ടത്. പന്തളത്ത് കെട്ടിടനിർമ്മാണ ജോലിക്കായി വന്നതാണ് ജസ്റ്റിൻ. ലോക്ക് ഡൗണായതോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെയായി.

ഇതോടെ ഒളിച്ചുകടക്കാനായി ശ്രമം. പന്തളം മുതൽ പലയിടത്തും പരിശോധന ഉണ്ടായിരുന്നെങ്കിലും കള്ളം പറഞ്ഞ് പൊലീസിനെ ഇവർ കബളിപ്പിച്ചു. ഒടുവിൽ തിരുവനന്തപുരം കൊല്ലം അതിർത്തിയായ തട്ടത്തുമലയിൽ വെച്ചാണ് മൂവരും കുടുങ്ങിയത്. ഇവരെ 14 ദിവസത്തേക്ക് നാലാഞ്ചിറയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തുടനീളം വ്യാപകമായതോടെ വരും ദിവസങ്ങളി ലും പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം.

MORE IN Kuttapathram
SHOW MORE
Loading...
Loading...