വയോധികയെ കബളിപ്പിച്ച് കവർച്ചനടത്തിയ സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്ത്

chain-theft-t
SHARE

കൊച്ചിയിൽ വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്നെടുത്ത സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നു. കവർച്ച നടന്ന കലൂർ പളളിയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ  കവർച്ചയ്ക്കു േശഷം ഒളിവിൽ പോയ ബീനാകുമാരിയെ കണ്ടെത്താൻ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കലൂർ സ്വദേശിനിയായ എൽസി സേവ്യർ എന്ന വീട്ടമ്മയുടെ സ്വർണമാല സൗഹൃദം നടിച്ച് അടുത്തുകൂടിയ സ്ത്രീ തന്ത്രപൂർവം കവർന്നെടുത്തത് . കോട്ടയം പുതുപ്പളളി പരിയാരം സ്വദേശിനി ബീനാകുമാരിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്കു തൊട്ടുമുമ്പ് കലൂർ പളളിയിൽ വച്ച് ബീനാകുമാരി കവർച്ചയ്ക്കിരയായ വയോധികയെ പിന്തുടരുന്നതും,വയോധികയ്ക്കൊപ്പം നടന്നു പോകുന്നതിൻറെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തൻറെ അമ്മയുടെ മുഖഛായയുളള ആളാണെന്നു പറഞ്ഞാണ് ബീനാകുമാരി കവർച്ചയ്ക്കിരയായ എൽസിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പത്തു പവനിലേറെ മാറ്റ് തോന്നിക്കുന്ന  സ്വർണം പൂശിയ മാല എൽസിയുടെ കഴുത്തിലണിയിച്ച ശേഷം എൽസിയുടെ കഴുത്തിലുണ്ടായിരുന്ന മാല കവർന്ന് കടന്നു കളഞ്ഞത്. കവർന്നെടുത്ത മാല വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ച്  ബീനാകുമാരിയുടെ ഭർത്താവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബീനാകുമാരി ഇപ്പോഴും ഒളിവിൽ  തുടരുകയാണ്.

MORE IN LOCAL CORRESPONDENT
SHOW MORE