ഉള്ള്യേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ സിപിഎം മര്‍ദനം

cpm-attack-t
SHARE

കോഴിക്കോട് ഉള്ള്യേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ സിപിഎം മര്‍ദനം. കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിനായി ധനസമാഹരണം നടത്തിയ ഉള്ള്യേരി സ്വദേശി ഗംഗാധരനാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഗംഗാധരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.  

ഇന്നലെ വൈകിട്ടാണ് ഉള്ള്യേരി മുണ്ടോത്ത് വച്ച് ഗംഗാധരന് മര്‍ദനമേറ്റത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിര്‍ദേശപ്രകാരം കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബ സഹായ നിധി  സ്വരൂപിക്കാന്‍ പോയവഴിയായിരുന്നു മര്‍ദനം. ഗംഗാധരനൊപ്പം മൂന്ന് ബൂത്ത് പ്രസിഡന്റുമാരുമുണ്ടായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ഒരു സംഘം മരക്കഷണം ഉപയോഗിച്ച്  അടിച്ച് പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഗംഗാധരന്‍ പറഞ്ഞു.  അക്രമിക്കാന്‍ വന്നവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 

മര്‍ദനത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.  പരുക്കേറ്റ ഗംഗാധരനെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. സഹിഷ്ണത നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഎം നേതൃത്വത്ം ഇതുവരെ  തയാറായിട്ടില്ല.

MORE IN LOCAL CORRESPONDENT
SHOW MORE