പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതോ സ്ത്രീയുടേതോ ?

deadbody-paddy
SHARE

തൃശൂര്‍ ചൂണ്ടല്‍ പാടത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. അറുപതു ശതമാനത്തോളം സാധ്യത കണക്കിലെടുത്ത് മൃതദേഹം സ്ത്രീയുടേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. സമീപത്തുള്ള സ്ഥാപനങ്ങളുടെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.    

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തെങ്കിലും ഭൂരിഭാഗവും കത്തിക്കരിഞ്ഞതിനാല്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. പൊലീസ് സര്‍ജനും ഉദ്യോഗസ്ഥരും വീണ്ടും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ നിഗമനത്തില്‍ എത്തും. ആളെ തിരിച്ചറിയാത്തതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ല. തൃശൂര്‍ ജില്ലയില്‍ കാണാതായവരെക്കുറിച്ച ്പരാതികളും ലഭിച്ചിട്ടില്ല. 

ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പ്രദേശമായതിനാല്‍ അവരില്‍ ആരെങ്കിലും അപ്രത്യക്ഷമായോയെന്ന് അന്വേഷിക്കുന്നുണ്ട്. പരിസരത്തെ പെട്രോള്‍ പമ്പിലെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും വഴിത്തിരിവ് ആകുന്ന തരത്തില്‍ ഒന്നും കണ്ടെത്തിയില്ല. ശരീരഭാഗങ്ങള്‍ പലഭാഗത്തായി കിടക്കാന്‍ കാരണം കുറുക്കനോ നായയോ കടിച്ചു വലിച്ചതാകാമെന്ന് സംശയിക്കുന്നു. ഡി.എന്‍.എ. സാംപിള്‍ പൊലീസ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ എന്തെങ്കിലും തുമ്പുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

MORE IN LOCAL CORRESPONDENT
SHOW MORE