കോഫിമേക്കര്‍ ജാറിനുളളില്‍ സ്വർണം കടത്താൻ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

cofee-maker-gold
SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോഫിമേക്കര്‍ ജാറിനുളളില്‍ ഒളിപ്പിച്ചു കടത്തിയ 350 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. വാച്ചുകള്‍ക്കുളളില്‍ ഒളിപ്പിച്ചു കടത്തിയ 110 ഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.  ഇടവേളക്ക് ശേഷം കരിപ്പൂര്‍ വഴിയുളള സ്വര്‍ണക്കടത്ത് വീണ്ടും സജീവമാകുന്നതായാണ് സൂചന. 

കസ്റ്റംസ് ഇന്റലിജന്റ്്സിന്റെ പരിശോധനക്കിടെ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കാസര്‍കോട് മുട്ടാത്തൊടി മെട്രോ മഹലില്‍ മിര്‍ഷാദ് അഹമ്മദാണ് സ്വര്‍ണവുമായി പിടിയിലായത്. കോഫിമേക്കറിനുളളില്‍ സ്വര്‍ണംകൊണ്ട് നിര്‍മിച്ച ജാര്‍ ഘടിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. വിദഗ്ധരെ എത്തിച്ച് കോഫിമേക്കല്‍ തല്ലിപ്പൊളിച്ചാണ് കസ്റ്റംസ് ഇന്റലിജന്റ്സ് സ്വര്‍ണം കണ്ടെത്തിയത്. 11 ലക്ഷം രൂപ മൂല്യം കണക്കാക്കുന്നു. വാച്ചുകള്‍ക്കുളളില്‍ ഒളിപ്പിച്ചു കടത്തിയ 110 ഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വാച്ചുകളുടെ യന്ത്രഭാഗത്തോട് ചേര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്നുണ്ടെന്ന് നെടുമ്പാശേരി കസ്റ്റംസ് ഇന്റലിജന്റ്്സിന് ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 

സംശയത്തെ തുടര്‍ന്ന് ചില ദിവസങ്ങളില്‍ കരിപ്പൂരില്‍ ഇറങ്ങുന്ന എല്ലാ യാത്രക്കാരുടേയും വാച്ചുകള്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി കരിപ്പൂര്‍ വഴിയുളള സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം സ്വര്‍ണത്തിന്റെ രൂപമാറ്റിയുളള കടത്ത് വീണ്ടും സജീവമാക്കുന്നുവെന്നാണ് വ്യക്തമാവുന്നത്.

MORE IN LOCAL CORRESPONDENT
SHOW MORE