കടകുത്തി തുറന്ന് മോഷണം: നഷ്ടമായത് വിലകൂടിയ ഫോണുകൾ

Thumb Image
SHARE

എടവണ്ണ ബസ്സ്റ്റാന്റിനു സമീപത്തെ മൊബൈൽ കട കുത്തിതുറന്ന് മോഷണം. വില കൂടിയ15 ഓളം മൊബൈൽ ഫോണുകൾ മോഷണം പോയിട്ടുണ്ട്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കടയിലെ CCTV യിൽ പതിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് എടവണ്ണ സ്വദേശി മാലങ്ങാടൻ ഫാഹിഖിന്റെ കടയിൽ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ ഇരുവശത്തേയും പൂട്ടുകൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് തകർത്തിട്ടുള്ളത്. മോഷ്ടാക്കൾ അരമണിക്കൂറോളം കടയിൽ ചെലവഴിച്ചതായി CCTV ദൃശ്യങ്ങളിൽ കാണാം. കടയുടെ പൂട്ട് തകർക്കാനുപയോഗിച്ച ഇരുബ് ദണ്ഡ് തിരികെ കൊണ്ടു പോകുന്നതും , മോഷ്ടാക്കൾ കടയിൽ പരിശോധന നടത്തുന്നതും ദൃശ്യങ്ങളിൽ കാണാം Byte ഫാഹിഖ്. മോഷ്ടാക്കൾ അന്യസംസ്ഥാന തൊഴിലാളികളാണെന്നതാണ് നിഗമനം. എടവണ്ണ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു 

MORE IN LOCAL CORRESPONDENT
SHOW MORE