ആലുവയിൽ വീണ്ടും വൻ കവർച്ച; പൊലീസിന് നാണക്കേട്

Thumb Image
SHARE

ആലുവ നഗരത്തിൽ പൊലീസിന് നാണക്കേടായി വീണ്ടും വൻ കവർച്ച. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുളള കട കുത്തിത്തുറന്ന മോഷ്ടാക്കൾ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വീടു കുത്തിത്തുറന്ന് നൂറ്റിപതിനേഴ് പവൻ കവർന്ന സംഭവത്തിൽ തുമ്പില്ലാതെ പൊലീസ് വലയുമ്പോഴാണ് പുതിയ സംഭവം. 

ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച് അഞ്ഞൂറ് മീറ്റർ മാത്രം അകലെ പ്രവർത്തിക്കുന്ന കടയാണ് കവർന്നത്. അഞ്ചു ഷട്ടറുകളുളള കടയുടെ മൂന്നു ഷട്ടറുകളും കുത്തിത്തുറന്നു. അകത്തുകടന്ന മോഷ്ടാക്കൾ ബാഗുകളും,പെർഫ്യൂമുകളും,സൗന്ദര്യ വർധക വസ്തുക്കളുമടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നാണ് സ്ഥലം വിട്ടത്. വ്യാഴാഴ്ച രാത്രിയുണ്ടായ മോഷണത്തെ കുറിച്ച് വെളളിയാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്.കടയിലുണ്ടായിരുന്ന സിസിടിവി കാമറയും മോഷ്ടാക്കൾ തകർത്തു. 

ഒന്നിലേറെ പേർ മോഷണത്തിലുണ്ടെന്നാണ് പൊലീസിൻറെ അനുമാനം. മറ്റ് സൂചനകളൊന്നും സംഭവസ്ഥലത്ത് നിന്ന് കിട്ടിയിട്ടില്ല. വീട് കുത്തിത്തുറന്ന് നൂറ്റിപതിനേഴ് പവൻ കവർന്ന സംഭവത്തിലെ പ്രതികൾക്കായി നെട്ടോട്ടമോടുന്നതിനിടെ പൊലീസ് സ്റ്റേഷൻറ പടിവാതിൽക്കലുണ്ടായ മോഷണം ചില്ലറ നാണക്കേടല്ല ആലുവ പൊലീസിന് ഉണ്ടാക്കിയിരിക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE