കുളിമുറി ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി, കൗമാരക്കാരൻ പിടിയിൽ

Thumb Image
SHARE

അയൽവാസിയായ വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈലിൽ‍ ചിത്രീകരിച്ച്, ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച പത്താം ക്ലാസുകാരൻ ആലപ്പുഴ എടത്വായിൽ പൊലീസ് പിടിയിൽ. ദൃശ്യങ്ങൾ‍ പ്രചരിപ്പിക്കാതിരിക്കുന്നതിന് പതിനഞ്ച് ലക്ഷം രൂപയായിരുന്നു ആവശ്യം.

എടത്വാ സ്വദേശിയും വിവാഹിതയുമായ 30കാരിയുടെ വീട്ടിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒരു കത്തും മെമ്മറി കാർഡുമെത്തി. സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങൾ  തങ്ങളുടെ കൈയിലുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കാൻ‍ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. മെമ്മറി കാർഡിൽ കുളിമുറി ദൃശ്യങ്ങളും ഉണ്ടായിരുന്നു. അയൽവാസിയായ പത്താം ക്ലാസുകാരനെ സംശയം തോന്നിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

ഡിസംബര്‍ മൂന്നാം തീയതി വീട്ടമ്മ കുളിക്കാൻ കയറിയപ്പോൾ സൺഷെയ്ഡിൽനിന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു പത്താംക്ലാസുകാരന്റെ ലക്ഷ്യം. വിദ്യാർഥിയെ വീട്ടുകാര്ക്കൊപ്പം വിട്ടയച്ചു. കേസിൽ കൂടുതൽ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

MORE IN LOCAL CORRESPONDENT
SHOW MORE