മലഞ്ചരക്കുകൾ മോഷ്ടിച്ചു വിറ്റു, മൂന്നംഗസംഘം പിടിയിൽ

Thumb Image
SHARE

മലപ്പുറം വണ്ടൂരില്‍ മോഷ്ടിച്ച മലഞ്ചരക്ക് സാധനങ്ങള്‍ വില്‍ക്കുന്നതിനിടെ മൂന്നംഗസംഘം പൊലീസ് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായ രണ്ടു പേര്‍. 

മോഷ്ടിച്ച അടക്കയും റബ്ബര്‍ഷീറ്റുമായാണ് എടക്കര സ്വദേശികളായ മുഹമ്മദ് സ്വലാഹ്, സലീല്‍ തോമസ്, ജോമിന്‍ എന്നിവര്‍ വണ്ടൂരിലെ മലഞ്ചരക്കു കടയിലെത്തിയത്. റബ്ബര്‍ഷീറ്റും അടക്കയും എവിടെ നിന്ന് കിട്ടി എന്നന്വേഷിച്ചപ്പോള്‍ മൂന്നു പേരും പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ മലഞ്ചരക്ക് കച്ചവടക്കാരനാണ് പൊലീസില്‍ വിവരമറിയിച്ചത്. ചോദ്യം ചെയ്യലില്‍ എടക്കരയില്‍ മുന്‍പു നടന്ന നാലു മോഷണക്കേസുകള്‍ക്ക് പിന്നില്‍ ഇതേ സംഘമാണന്ന് സ്ഥിരീകരിച്ചു. 

വാടകക്കെടുത്ത കാറിലാണ് മലഞ്ചരക്കുസാധനങ്ങള്‍ വില്‍പനക്ക് എത്തിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച മൂന്ന് ആഢംബര കാറുകളും മൂന്നു ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സലീല്‍ തോമസും ജോബിനും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. 

MORE IN LOCAL CORRESPONDENT
SHOW MORE