ഒരു വൃക്കയ്ക്ക് 10 ലക്ഷം രൂപ, തട്ടിപ്പുകാരൻ അറസ്റ്റിൽ

Thumb Image
SHARE

വൃക്ക നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി കോഴിക്കോട് അറസ്റ്റില്‍. പുതിയ പാലം സ്വദേശി മുഹമ്മദ് ബിന്‍സീര്‍ ആണ് പിടിയിലായത്. തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് നിഗമനം. 

വൃക്ക തകാരാറായ രോഗികളുടെ ബന്ധുക്കളെ സമീപിച്ച് വൃക്ക നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. ഇങ്ങനെ മൂന്നു പേരില്‍ നിന്ന് മൂന്നു ലക്ഷം വീതം തട്ടിയെടുത്തതായാണ് പരാതി. പത്ത് ലക്ഷം രൂപയാണ് ഒരു വൃക്കയ്ക്ക് ഇയാള്‍ വിലയിട്ടത്. മുന്‍കൂറായി മൂന്നു ലക്ഷവും വൃക്ക കൈമാറുന്പോള്‍ ബാക്കി ഏഴു ലക്ഷവും നല്‍കിയാല്‍ മതിയെന്നാണ് ധാരണ. വടകര, മണിയൂര്‍ സ്വദേശി രാധാകൃഷ്ണന്‍റെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് ബിന്‍സീര്‍ വന്‍ റാക്കറ്റിലെ ഒരു കണ്ണി മാത്രമാണെന്നാണ് പൊലിസ് നിഗമനം. തട്ടിപ്പിന് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

MORE IN LOCAL CORRESPONDENT
SHOW MORE