തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തി

subaida-1
SHARE

കാസർകോട് പെരിയയിൽ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആയമ്പാറയിലെ സുബൈദയുടെ മൃതദേഹമാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്. കൊലപാതക കാരണം വ്യക്തമല്ല. 

രണ്ടു ദിവസമായി സുബൈദയെ പുറത്ത് കാണാത്തതിനെത്തുടർന്നാണ് ബന്ധുക്കൾ അന്വേഷിച്ച് വീട്ടിലെത്തിയത്. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈലിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. തറയിൽ കമിഴ്ന്ന് കിടക്കുകയായിരുന്ന മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ ഭിത്തിയിൽ ചോരപ്പാടുകളുമുണ്ട്.

മോഷണം നടന്നിട്ടില്ലെന്നാണ്‌ പൊലീസ് നൽകുന്ന വിവരം. സുബൈദയുമായി അടുത്ത് പരിചയമുള്ളവരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. ആടുക്കളയിൽ രണ്ടു ഗ്ലാസ് നാരങ്ങാവെള്ളം തയ്യാറാക്കി വച്ചിരുന്നു. ഇതാണ് കൃത്യത്തിന് പിന്നിൽ പരിചയക്കാരാകാം എന്ന നിഗമനത്തിന് ആധാരം. കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജില്ലയിൽ തനിച്ച് താമസിക്കുന്ന വയോധികർക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തെ ആശങ്കയോടെയാണ് പൊലീസ് കാണുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE