വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Thumb Image
SHARE

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മരുമകള്‍ ഷീജയും കാമുകന്‍ സദാനന്ദനും പ്രതികളായ കേസില്‍ 122 സാക്ഷികളും പതിനാറ് തെളിവുകളുമാണുളളത്. പ്രതികളായ ഇരുവരും 84 ദിവസമായി ജയിലില്‍ കഴിയുകയാണ്. 

കഴിഞ്ഞ സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തോലന്നൂർ സ്വദേശികളായ സ്വാമിനാഥനെയും ഭാര്യ പ്രേമകുമാരിയെയും അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്. കേസില്‍ മരുമകള്‍ ഷീജ രണ്ടാംപ്രതിയും കാമുകന്‍ സദാനന്ദന്‍ ഒന്നാം പ്രതിയുമാണ്. കിടപ്പുമുറിയിൽ വച്ച് സദാനന്ദന്‍, സ്വാമിനാഥനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും പിന്നീട് വയറില്‍ ആഞ്ഞുകുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇൗ സമയം പ്രേമകുമാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കട്ടിലിൽ കിടത്തിയത് ഷീജയായിരുന്നു. സ്വാമിനാഥനെ കൊന്നതിനുശേഷം പ്രേമകുമാരിയുടെ മരണവും സദാനന്ദൻ ഉറപ്പാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ വീടിനുളളിലാകെ മുളകുപൊടി വിതറുകയും തുണികൾ വാരിവലിച്ചിടുകയും ചെയ്തു. അതായത് മോഷണത്തിനെ, കൊലപാതകം എന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. തന്നെ കുറെ പേർ ചേർന്ന് മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഷീജ പൊലീസിനോട് ആദ്യം പറഞ്ഞത്. ൈകകാലുകൾ ബന്ധിച്ചതും ഷീജയുടെ അടിവസ്ത്രം കിണറ്റിലിട്ടതും ഇത് വിശ്വസിപ്പിക്കാനായിരുന്നു. എന്നാൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നാമതൊരാളായ ഷീജയെ മാത്രം മുറിവേൽപ്പിക്കാതെ പോവുകയും ചെയ്തതിലെ പൊരുത്തക്കേട് പൊലീസ് തിരിച്ചറിഞ്ഞു. ഷീജയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സദാനന്ദന്റെ നമ്പർ കിട്ടിയതാണ് കേസിന് തുമ്പുണ്ടാക്കിയത്. മങ്കരയിലെ ഷീജയുടെ വീടിന് സമീപത്തുനിന്നാണ് സദാനന്ദനെ പൊലീസ് പിടികൂടിയത്. കുറ്റകൃത്യം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ സദാനാന്ദനെ കേസില്‍ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന ഉൾപ്പെടെ കൊലപാതകത്തിന് സാഹചര്യം ഒരുക്കിയ ഷീജ കേസിലെ രണ്ടാം പ്രതിയാണ്. സൈനികനായ ഭർത്താവ് പ്രദീപ് സ്ഥലത്തില്ലാത്തതിനാൽ ആസൂത്രിതമായിട്ടായിരുന്നു ഷീജയുടെ ഓരോ നീക്കങ്ങളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സദാനന്ദനെ ഉപയോഗിച്ച് കഴിഞ്ഞമാസം 31 ന് സ്വാമിനാഥനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് ഉള്‍പ്പെടെ പൊലീസ് തെളിവുകളായി സമര്‌‍പ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പ്രേമകുമാരിയുടെ സഹോദരന്റെ മകളുകൂടിയാണ് ഷീജ. ബന്ധുക്കളായ ഷീജയും പ്രദീപും തമ്മിലുള്ള വിവാഹത്തോട് സ്വാമിനാഥന് താൽപ്പര്യമില്ലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളെ ഇല്ലാതാക്കിയാൽ ഓട്ടോറിക്ഷയും അഞ്ചുസെന്റ് സ്ഥലവും തോട്ടത്തിലെ കാര്യസ്ഥനുമാക്കാമെന്നായിരുന്നു ഷീജ സദാനന്ദനു നൽകിയ വാഗ്ദാനം. 53 കാരനായ സദാനന്ദനും 36 കാരിയായ ഷീജയും തമ്മിൽ നാലു മാസമായി അടുപ്പം മാത്രമാണുളളത്. സൈനികനായ ഭർത്താവ് പ്രദീപ് സ്ഥലത്തില്ലാതിരുന്നതാണ് ഷീജയുടെ ആഗ്രഹങ്ങളെ ആപത്തിലാക്കിയത്. ഒന്നാംപ്രതി സദാനന്ദനും രണ്ടാംപ്രതി ഷീജയും റിമാൻഡിലാണ്്. ഇരുവരും തമ്മിലുളള അവിഹിതബന്ധത്തിന്റെ ദൃശ്യങ്ങളും പൊലീസിന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

MORE IN LOCAL CORRESPONDENT
SHOW MORE