യുവതി ബഹ്്റൈനില്‍ ജീവനൊടുക്കിയത് മാനസികമായ പീഡനം മൂലമെന്ന് ബന്ധുക്കള്‍

Thumb Image
SHARE

കൊടുങ്ങല്ലൂര്‍ ചാപ്പാറ സ്വദേശിനിയായ യുവതി ബഹ്്റൈനില്‍ ജീവനൊടുക്കിയത് മാനസികമായ പീഡനം മൂലമെന്ന് ബന്ധുക്കള്‍. രണ്ടര ലക്ഷം രൂപ വാങ്ങി ബഹ്്റൈനിലേക്ക് കൊണ്ടുപോയ ഇടനിലക്കാരിയാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മികച്ച തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ചാപ്പാറ സ്വദേശിനിയായ ജിനിയെ ബഹ്റൈനിലേയ്ക്ക് കൊണ്ടുപോയത്. 

കൊടുങ്ങല്ലൂര്‍ ചാപ്പാറ സ്വദേശിനിയായ ജിനിയാണ് ബഹ്്റൈനില്‍ ജീവനൊടുക്കിയത്. നല്ല ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിദേശത്തേയ്ക്കു കൊണ്ടുപോയത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ മിനിയാണ് തൊഴില്‍ വീസ തരപ്പെടുത്തിയത്. എന്നാല്‍ , ഹോട്ടലില്‍ പാത്രം കഴുകുന്ന പണിയെടുപ്പിച്ചെന്നും വീട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിക്കാതെ പീഢിപ്പിച്ചെന്നുമാണ് പരാതി. ഏഴു മാസം പൂര്‍ണമായും തടങ്കലിലായെന്നും മാനസിക ആഘാതം താങ്ങാനാകാതെ ജീവനൊടുക്കിയെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. 

ഇടനിലക്കാരിയായ മിനിയാണ് മൃതദേഹവുമായി നാട്ടില്‍ എത്തിയത്. നാട്ടുകാര്‍ തടഞ്ഞുവച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടില്ല. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു. സംഭവം നടന്നത് ബഹ്്റൈനില്‍ ആയതിനാല്‍ തുടര്‍നടപടി ബുദ്ധിമുട്ടാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE