2015 ൽ ക്വട്ടേഷൻ നടക്കാതിരുന്നത് നടിയുടെ അച്ഛൻ കൂടെയുണ്ടായിരുന്നതിനാൽ

Thumb Image
/content/dam/mm/tv/breaking-news/images/2017/Nov/6/dileep.jpg
SHARE

ആക്രമണത്തിന് ശേഷവും നടിയെ മോശക്കാരിയാക്കാൻ ദിലീപ് മാധ്യമങ്ങളിലൂടെ ശ്രമിച്ചുവെന്ന് കുറ്റപത്രം. തന്നെ ന്യായീകരിക്കാനും സിനിമാപ്രവർത്തകരിലൂടെ ദിലീപ് ശ്രമിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം പൾസർ സുനിയും വിജേഷും ലക്ഷ്യയിലെത്തിയത് കാവ്യമാധവന്റെ സഹോദര ഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചു. 2015 വരെ ആക്രമണം നടക്കാതിരുന്നത് നടിയുടെ അച്ഛൻ കൂടെയുണ്ടായിരുന്നത് കൊണ്ടാണെന്നും കുറ്റപത്രത്തിൽ പറയുന്നു. 

താരസംഘടനയായ അമ്മയുടെ 2103 ലെ താരനിശയിൽ ഉണ്ടായ വാക്കേറ്റത്തിന് ശേഷമാണ് നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. നാലുവർഷം ഈ ആക്രമണം വൈകിയതിന്റെ  വിശദാംശങ്ങൾ കുറ്റപത്രത്തിലുണ്ട്. 2013 ജൂണിലും 2014 ലും പൾസർ സുനിക്കെതിരെ മറ്റ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ഒളിവിൽ പോയ പൾസർ സുനി 2015 ജൂലൈ 20 ന് കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാൻ പദ്ധതിയിട്ടെങ്കിലും നടിയുടെ അച്ഛൻ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഒപ്പമുണ്ടായിരുന്നതിനാൽ ഇത് നടന്നില്ല. 

അച്ഛന്റെ  മരണശേഷമാണ് ക്വട്ടേഷൻ നടപ്പാക്കാൻ സുനി തീവ്രശ്രമം നടത്തിയത്. അതേസമയം ആക്രമണത്തിന് ശേഷവും നടിയെ മോശക്കാരിയാക്കാൻ ദിലീപ് മാധ്യമങ്ങളിലൂടെ ശ്രമിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. നടിക്കെതിരെ പ്രതികാര മനോഭാവത്തോടെ പെരുമാറി. സിനിമയിലെ സ്വാധീനമുപയോഗിച്ച് താൻ നിരപരാധിയാണെന്നും നടി ജാഗ്രതപാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ട് പറയിച്ചു. ഇങ്ങനെ നടിയ്ക്ക് മനോവിഷമമുണ്ടാക്കാൻ ശ്രമിച്ചു.

ആക്രമണത്തിന് ശേഷം പൾസർ സുനിയും വിജേഷും കാവ്യാമാധവൻറെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ എത്തിയിരുന്നു. ഇവിടുത്തെ ജീവക്കാരനായ സാഗർ ഇക്കാര്യം കാവ്യാമാധവൻറെ സഹോദരഭാര്യ റിയയെ അറിയിച്ചു. എന്നാൽ ഇക്കാര്യം മറച്ചു വയ്ക്കാൻ റിയ നിർദേശം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്. ദിലീപിന്റെ സ്വാധീനം മൂലം നടി പരാതിപ്പെടുകയില്ലെന്നാണ് പൾസർ സുനിയും സംഘവും ധരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 

MORE IN LOCAL CORRESPONDENT
SHOW MORE