തിരുവനന്തപുരത്ത് പതിനാല് കിലോ സ്വർണം പിടികൂടി

Thumb Image
SHARE

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട. ബാലരാമപുരത്ത് വാഹനപരിശോധനക്കിടെ രേഖകളില്ലാതെ കടത്തിയ പതിനാല് കിലോ സ്വർണം പിടികൂടി. കാറിൽ പ്രത്യേക അറകളുണ്ടാക്കിയാണ് രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേർ സ്വർണം കടത്തിയിരുന്നത്. 

നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാറിനെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോളാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. കാറിന്റെ പിൻഭാഗത്ത് പ്രത്യേകം തയാറാക്കിയ അറകളിലാണ് ആഭരണങ്ങളും ബിസ്കറ്റുകളുമായി സ്വർണം സൂക്ഷിച്ചിരുന്നത്. മൂന്ന് കോടിയോളം വിലമതിക്കുന്ന സ്വർണത്തിന് യാതൊരു രേഖകളുമില്ലാത്തതിനാൽ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. 

രാജസ്ഥാൻ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. രേഖകൾ ഹാജരാക്കിയാൽ പിഴയീടാക്കിയ ശേഷം കേസെടുക്കാതെ വിട്ടയക്കും. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് തിരുവനന്തപുരത്ത് രേഖകളില്ലാതെ കടത്തിയ സ്വർണം പിടിച്ചെടുക്കുന്നത്. 

MORE IN LOCAL CORRESPONDENT
SHOW MORE