വനിതാ കമ്മീഷൻ അധ്യക്ഷ ഹാദിയയുടെ വീട് സന്ദർശിച്ചു

SHARE
hadiya

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തി. അച്ഛൻ അശോകൻ അനുവദിക്കാതിരുന്നതിനാൽ ഹാദിയയെ കാണാൻ കഴിഞ്ഞില്ല. മകളെ കാണാൻ ആരെയും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയിൽ ഹാദിയയെ ഹാജരാക്കുന്നതിനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങൾ മനസിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു. വിമാനയാത്രാ ചെലവ് , കമ്മീഷൻ വഹിക്കാൻ തയാറാണെന്നും ചെയർപെഴ്‌സൺ അറിയിച്ചു. അതേസമയം യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും യാത്രാച്ചെലവ് കമ്മീഷൻ നൽകേണ്ടതില്ലെന്നുമാണ് അച്ഛൻ നിലപാടെടുത്തത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കമ്മിഷൻ അംഗവും അഭിഭാഷകയുമായ എം.എസ് താരയോടൊപ്പമാണ് എം.സി.ജോസഫൈൻ വൈക്കത്തെത്തിയത്. 

MORE IN LOCAL CORRESPONDENT
SHOW MORE