വഴിക്കടവ് ചുരത്തിലെ ജാറം തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Thumb Image
SHARE

മലപ്പുറം വഴിക്കടവ് ചുരത്തിലെ ജാറം തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വഴിക്കടവ് ആനമറി സ്വദേശി അനീഷ് ആണ് അറസ്റ്റിലായത്.സപ്തംബർ 29 നാണ് ജാറം തകർത്തത്.രണ്ടുമാസം നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് പൊലിസിന് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്. 

വഴിക്കടവ് ചുരത്തിലെ ജാറം ഇക്കഴിഞ്ഞ സെപ്തംബർ മാസത്തിൽ മൂന്നു തവണയാണ് തകർത്തത്. സപ്തംബർ 29 ന് ജാറം തകർക്കുകയും അതിനു മുകളിൽ വാഴ തൈകൾ നടുകയും മുളക് പൊടി വിതറകുകയും ചെയ്തിരുന്നു.സംഭവം നടന്നത് വനം പാതയിലായതിനാൽ കൃത്യമായ തെളിവോ മൊബൈൽ സിന്ഗനലോ പൊലിസിന് ലഭിച്ചില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ രണ്ടു മാസത്തിനിടെ നൂറു കണക്കിന് ആളുകളുടേയും വാഹനങ്ങളുടേയും വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും , മൊബൈൽ വിവരങ്ങളും സോഷ്യൽ മീഡിയകളിലെ പോസ്റ്റുകളും കേന്ദ്രീകരിച്ചായിരുന്നു പൊലിസ് അന്വേഷണം.ജാറം ആരാധനയോടുള്ള എതിർപ്പാണ് സംഭവത്തിനു പിന്നിലെന്ന് പൊലിസ് പറയുന്നു 

പിടിയിലായ അനീഷിനൊപ്പം സംഭവത്തിൽ പങ്കെടുത്ത മാമാങ്കര സ്വദേശി അത്തിമണ്ണിൽ ഷാജഹാൻ ദുബൈയിലേക്ക് കടന്നതായാണ് സൂചന.മലപ്പുറം പൊലിസ് മേധാവി ദേബേഷ് കുമാർ ബഹ്റയുടേയും ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

MORE IN LOCAL CORRESPONDENT
SHOW MORE