കരിപ്പൂർ വഴി സ്വർണക്കടത്ത് വീണ്ടും

Thumb Image
SHARE

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. തൃശൂർ സ്വദേശി നജ്മുദീനെ കസ്റ്റംസ് ഇന്റലിജന്റ്സാണ് അറസ്റ്റ് ചെയ്തു. ഇടവേളക്ക് ശേഷം കരിപ്പൂർ വഴിയുളള സ്വർണക്കടത്ത് വർധിച്ചൂവെന്നാണ് വിലയിരുത്തൽ.

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ തൃശൂർ വരവൂർ സ്വദേശി കോട്ടാപ്പുറത്ത് നജ്മുദീനാണ് പിടിയിലായത്. അടിവസ്ത്രത്തിനുളളിൽ ഒളിപ്പിച്ചാണ് ഒരു കിലോ വീതമുളള രണ്ടു സ്വർണക്കട്ടിക്കള്‍ കടത്തിയത്. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നജ്മുദീൻ പിടിയിലായത്. ഒരു കോടി തൊണ്ണൂറ്റൊന്നു ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു യാത്രക്കാർ ഇന്നലെ ഡി.ആർ.ഐയുടെ പിടിയിലായിരുന്നു. ഫാനിന്റേയും മ്യൂസിക് സിസ്റ്റിത്തിന്റേയും ഉളളിൽ സ്വർണ ബിസ്ക്കറ്റുകൾ ഒളിപ്പിച്ചു കടത്താനുളള ശ്രമത്തിനിടേയാണ് സംഘം വലയിലായത്. 

ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരൻ കൂടരഞ്ഞി സ്വദേശി ഷിഹാബുദ്ദീൻ, അബുദാബിയിൽ നിന്നെത്തിയ ഇതിഹാബ് വിമാനത്തിലെ യാത്രക്കാരൻ നരിക്കുനി സ്വദേശി സജീർ എന്നിവരാണ് പിടിയിലാണ്. ഇരുവരും ഒരേ സംഘത്തിന് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് വിവരം. ഇടക്ക് കരിപ്പൂർ വഴിയുളള സ്വർണക്കടത്ത് സജീവമായിരുന്നില്ല. സ്വർണക്കടത്ത് സംഘങ്ങൾ കരിപ്പൂര്‍ വിമാനത്താവളം വഴിയുളള കടത്ത് സജീവമാക്കുന്നതായാണ് സൂചന. 

MORE IN LOCAL CORRESPONDENT
SHOW MORE