വിദ്യാർഥിനികളെ അപമാനിച്ച ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷൻ. ലോ അക്കാദമിയിലെ വിദ്യാർഥിനികളുടെ മൊഴിയെടുത്തതിനുശേഷമാണ് കമ്മിഷൻ അംഗം സുഷമ സാഹുവിന്റെ പ്രതികരണം. ലക്ഷ്മി നായർ കോളജിൽ ഹിറ്റ്ലറെപ്പോലെയാണു പെരുമാറിയത്. ആൺകുട്ടികളുമായി സംസാരിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു.
രേഖാമൂലം പരാതി നൽകാൻ വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറെ കാണുമെന്നും സുഷമ സാഹു തിരുവനന്തപുരത്തു പറഞ്ഞു.