E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ ബജറ്റ് കിഫ്ബിയെ ആശ്രയിക്കുമെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോട്ടുപിൻവലിക്കൽ സംസ്ഥാനത്തിന്റെ നികുതിവിരുമാനം കുറച്ച സാഹചര്യത്തിൽ വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ ഇത്തവണ ബജറ്റ് കിഫ്ബിയെ കൂടുതൽ ആശ്രയിക്കും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനത്തിനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകും. ഇതിനായി കിഫ്ബിയെ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. 

12000 കോടിരൂപയുടെ മാന്ദ്യവിരുദ്ധപാക്കേജായിരുന്നു കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പ്രഖ്യാപിച്ചത്. ഇതിൽ 4400 കോടിരൂപയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ ആദ്യ ബോർഡ് യോഗം അനുമതി നൽകി. ബജറ്റിന് പിന്നാലെ രണ്ടാമത്തെ യോഗം ചേരും. 11000 കോടിയോളം രൂപയുടെ പദ്ധതികളാണ് പരിഗണിക്കുന്നത്. ഈ പദ്ധതികൾക്കുള്ള പണം കണ്ടെത്തേണ്ട സമയമാകുമ്പോഴേക്കും കിഫ്ബിയെ ശക്തമായ ധനകാര്യസ്ഥാപനമാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. 

നവംബർ 7ന് കിഫ്ബിയുടെ കീഴിൽ ആദ്യപദ്ധതിക്ക് അനുമതി നൽകിയെങ്കിലും ഇതുവരെ ഒരു രൂപപോലും വായ്പ വഴി സമാഹരിക്കേണ്ടി വന്നിട്ടില്ല. പദ്ധതികൾക്ക് അനുമതി നൽകുകയും നിർമാണം ആരംഭിക്കുകയും ചെയ്തെങ്കിലും ഇതുവരെ ഒരു ബില്ലും പാസാക്കാൻ വന്നിട്ടില്ല. അടുത്ത സാമ്പത്തികവർഷം മാത്രമേ ബില്ലുകൾ വന്നു തുടങ്ങൂ. വായ്പയെടുത്താൽ പിറ്റേദിവസം മുതൽപലിശയടക്കേണ്ടിവരും എന്നതിനാൽ ബില്ലുകൾ വന്നുതുടങ്ങി അത് അവലോകനം ചെയ്ത ശേഷം മാത്രം കടപ്പത്രമിറക്കാനാണ് തീരുമാനം. 

കേരളവികസന ചരിത്രത്തിൽ കിഫ്ബി നാഴികക്കല്ലാകുമെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അത് യാഥാർഥ്യമാകണമെങ്കിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെന്നു സാരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :