തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി.എസ് അച്യുതാനന്ദന്. ലോ അക്കാദമിയുടെ കൈവശമുള്ള അധികഭൂമി പിടിച്ചെടുക്കണമെന്നും വിദ്യാര്‍ഥികളുടെ സമരം ന്യായമെന്നും സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം വി.എസ് പറഞ്ഞു. അതേസമയം വിദ്യാര്‍ഥിപ്രതിഷേധം അവസാനിപ്പിക്കാൻ വൈകിട്ട് വിദ്യാഭ്യാസമന്ത്രി സമരക്കാരുമായി ചർച്ച നടത്തും. കോളജ് ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വിദ്യാര്‍ഥികളെ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം കോളജില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും ഇന്ന് വിദ്യാര്‍ഥികളെ സന്ദര്‍ശിക്കും. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ബിജെപി നേതാവ് വി.മുരളീധരൻ ഇന്ന് 48 മണിക്കൂർ ഉപവാസ സമരം ആരംഭിക്കും. അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള എ.ഐ.വൈ.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം AISFന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.