സ്ത്രീശാക്തീകരണം വാക്കുകളിലല്ല പ്രവൃത്തിയിലാണെന്ന് തെളിയിച്ച ഒരു കൂട്ടം ഉശിരൻ പെൺകുട്ടികൾ. ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ പതറാതെ പൊരുതി അവകാശങ്ങൾ നേടിയെടുത്ത ലോ അക്കാദമിയിലെ സമര നായികമാർക്ക് വനിതാ ദിനത്തിൽ എന്തു പറയാനുണ്ടെന്നു കേൾക്കാം.
ആര്യയും ആശയും കൂട്ടായി അറുപതോളം പെൺകുട്ടികളും തുനിഞ്ഞിറങ്ങിയപ്പോൾ ലേഡീസ് ഹോസ്റ്റലിലെ പ്രതിഷേധം ചരിത്രമായി.പെണ്ണൊരുമയ്ക്ക് ഈ വനിതാ ദിനത്തിലും ചിലതൊക്കെ പറയാനുണ്ട്.