ലോ അക്കാദമിക്ക് പിന്നാലെ കൊല്ലം എസ്.എന്‍ ലോ കോളജിലും വിദ്യാര്‍ഥി സമരം. വനിത ഹോസ്റ്റലിന്റെ സുരക്ഷ ഉറപ്പാക്കുക, ഇന്റേണല്‍ മാര്‍ക്ക് സുതാര്യമാക്കുക, കോളജിലെ CCTV ക്യാമറകള്‍ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്.
വിദ്യാര്‍ഥി സംഘടനകള്ക്കതീധമായി സംയുക്തമായാണ് കൊല്ലം എസ്.എന്‍ ലോ കോളജിലും വിദ്യാര്‍ഥി സമരം ആരംഭിച്ചത്. വിദ്യാര്‍ഥികളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുംവിധം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇന്റേണല്‍ മാര്‍ക്ക നല്കുന്നതില് സുതാര്യത ഇല്ലെന്നും രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യവിരുദ്ധ ശല്യമുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. ഹോസ്റ്റലിലെ സുരക്ഷ ഉറപ്പാക്കുന്ന കാര്യം മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു. മാനേജ്മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ഥികളുമായി നാളെ ചര്‍ച്ച നടത്തും.