E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നക്ഷത്രഫലം : നിങ്ങൾക്ക് ഈ ആഴ്ച മാർച്ച് (12–18

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

star-prediction
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

12–03–17 മുതൽ 18–03–17 വരെ (1192 കുംഭം 28 മുതൽ 1192 മീനം 4 വരെ)

അശ്വതി ∙ സാഹചര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. ഭാവിയിൽ ഗുണകരമാവുന്ന ചില കാര്യങ്ങൾ ചെയ്തുവയ്ക്കും. സാമൂഹിക പ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും അംഗീകാരം ലഭിക്കും. മറ്റുള്ളവർക്ക് എതിർപ്പുണ്ടാക്കുന്ന സമീപനശൈലിയിൽനിന്നു പിന്മാറണം. ഭൂമിവിൽപന സഫലമാവും. സൽകർമങ്ങൾ ചെയ്തു ഗുണം വർധിപ്പിക്കാൻ ശ്രമിക്കണം. പരീക്ഷകൾക്കുവേണ്ടി കാര്യക്ഷമമായി തയാറെടുക്കും. ശുഭദിനം – ഞായർ.

ഭരണി ∙ ക്രയവിക്രയങ്ങളിൽ താൽപര്യം വർധിക്കും. മുടങ്ങിക്കി‌ടന്നിരുന്ന ധനമിടപാടുകൾ അനുകൂലമായി വരും. തർക്കങ്ങളിൽ അഭിപ്രായം പറയാതിരിക്കുന്നതാണു നല്ലത്. അബദ്ധങ്ങൾ തിരുത്താൻ അവസരം ലഭിക്കും. വാഗ്ദാനങ്ങൾക്കു കാലം ഗുണകരമല്ല. പ്രണയബന്ധങ്ങളിൽ ഏർപ്പെടും. ജീവിതപങ്കാളിക്കു നല്ല ചില അവസരങ്ങൾ ലഭിക്കും. പരീക്ഷകൾ അനുകൂലമാവും. തൊഴിൽരംഗം ശാന്തമാവും. ‌‌ശുഭദിനം – തിങ്കൾ.

കാർത്തിക ∙ സഹകരണ മനോഭാവം വർധിക്കും. ഉത്തരവാദിത്തങ്ങൾ കൂടുതലാവും. സഹനശക്തി വർധിക്കും. വാസ്തവവിരുദ്ധമായ തോന്നലുകളെ അതിജീവിക്കാൻ കഴിയും. സന്താനങ്ങളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കാനാവും. കീഴ്ജീവനക്കാരിൽനിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും. കുടുംബപരമായ ചില കാര്യങ്ങൾ വിട്ടുപോകാൻ ഇടയുണ്ട്. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ശ്രമിക്കും. സന്താനങ്ങൾക്കു ഗുണാനുഭവങ്ങൾ ഉണ്ടാവും.

ശുഭദിനം – ഞായർ.

രോഹിണി‌ ∙ ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. ആഗ്രഹങ്ങൾ സാധിച്ചെടുക്കാനുള്ള സാഹചര്യം ഉണ്ടാവും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കലാകാരന്മാർക്കു മികച്ച അവസരങ്ങൾ ലഭിക്കും. അവ മുതലെടുക്കാനും കഴിയും. ആത്മധൈര്യം വർധിക്കും. സൽകർമങ്ങൾ ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തും. വീട്ടിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പ്രിയജനങ്ങളുമായി കൂടുതൽ അടുത്തിടപഴകും. സന്താനങ്ങളുടെ പഠനനിലവാരം മെച്ചപ്പെടും.

ശുഭദിനം – വെള്ളി.

മകയിരം ∙ ജീവിതപങ്കാളിയിൽനിന്ന് അപ്രതീക്ഷിതമായി ഗുണാനുഭവം ഉണ്ടാവും. പ്രണയകാര്യങ്ങൾ അനുകൂലമാവും. ജന്മസിദ്ധമായ കഴിവുകൾക്കു പ്രശംസ ലഭിക്കും. വിദ്യാർഥികൾ പ്രശംസിക്കപ്പെടും. കുടുംബജീവിതത്തിൽ ആഘോഷങ്ങൾ വർധിക്കും. ജീവിതപുരോഗതി അനുഭവപ്പെടുന്ന കാലഘട്ടമാണ്. സ്ത്രീജനങ്ങൾക്കു കൂടുതൽ ഗുണകരമായ കാലമാവും. മാതാപിതാക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. സ്വത്തും ഭൂമിയും വാങ്ങാൻ കാലം അനുകൂലമാണ്. ശുഭദിനം – വ്യാഴം.

തിരുവാതിര ∙ സന്താനങ്ങളുടെ കാര്യത്തിലുള്ള വേവലാതികൾക്കു ശമനം ഉണ്ടാവും. കർമരംഗം അത്യധികം ശോഭനമാവും. കാർഷിക രംഗത്തു പ്രവർത്തിക്കുന്നവർക്കു കാലം അനുകൂലമാണ്. പിണങ്ങി നിൽക്കുന്നവരുമായി അനുകൂലത്തിലാവും. ഭൂമിസംബന്ധമായ കാര്യങ്ങൾ ഗുണകരമായിത്തീരും. പല വിപരീത സാഹചര്യങ്ങളും വിവേകപൂർണമായ വാക്കുകൊണ്ടും പ്രവർത്തനംകൊണ്ടും മറികടക്കാൻ കഴിയും. ദൈവിക കാര്യങ്ങളിലും സൽകർമങ്ങളിലും കൂടുതൽ താൽപര്യം കാണിക്കും. പ്രവൃത്തിക്ക് അർഹമായ അംഗീകാരം ലഭിക്കും. നാൽക്കാലികളെ വളർത്തുന്നതു നല്ലതാണ്.

ശുഭദിനം – വ്യാഴം.

പുണർതം ∙ ബന്ധുക്കളിൽനിന്നു ഗുണകരമായ ചില അനുഭവങ്ങൾ ഉണ്ടാവും. ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. നല്ല കാര്യങ്ങൾക്കായി പണം മാറ്റിവയ്ക്കും. ഗൃഹനിർമാണം മുടങ്ങിക്കിടക്കുന്നവർക്കു പുനരാരംഭിക്കാൻ കഴിയും. മോഹനവാഗ്ദാനങ്ങളിൽ അകപ്പെടുന്നതു ശ്രദ്ധിക്കണം. പൊതുപ്രവർത്തനങ്ങളിൽ സജീവമാവും. മക്കളുടെ ഉയർച്ചയിൽ അഭിമാനം തോന്നും. പ്രണയബന്ധം അനുകൂലമാവും. പുതിയ കർമപദ്ധതികൾക്കു രൂപംകൊടുക്കും. ശുഭദിനം – ബുധൻ.

പൂയം ∙ സഹോദരന്മാരുടെ കാര്യങ്ങളിൽ മുൻകയ്യെടുത്തു പ്രവർത്തിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതുമൂലം മനസ്സിനു വിഷമം ഉണ്ടാവും. പഴയ ചില കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കേണ്ടിവരും. യാത്രകൾക്കു മുതിരും. സാഹസപ്രവർത്തനങ്ങളിൽ ഏർപ്പെടും. പ്രവർത്തന മേഖലയിൽ കൂടുതൽ അധ്വാനവും പ്രയത്നവും വേണ്ടിവരും. സഹായ മനസ്ഥിതി വർധിക്കും. ദാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ച ആവശ്യമാവും. കൃഷികാര്യങ്ങളിൽ ഇടപെടുന്നതു നന്ന്. ശുഭദിനം – ഞായർ.

ആയില്യം ∙ ഒന്നിൽകൂടുതൽ ധനാഗമ മാർഗങ്ങൾ ഉണ്ടാവും. വിദ്യാർഥികൾക്കും മികവു വർധിക്കുന്ന കാലമാണ്. കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ തയാറാവും. സംസാരത്തിൽ മാന്യതയും നിയന്ത്രണവും ഏർപ്പെടുത്തും. സുഹൃത്തുക്കളിൽനിന്നു ഗുണാനുഭവങ്ങൾ ലഭിക്കും. അർഹമായ സ്വത്ത് രേഖാപരമായി ലഭിക്കും. വീടിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെടും. ജീവിത പങ്കാളിക്ക് അൽപം അരിഷ്ടുള്ള കാലമാണ്. തടസ്സപ്പെട്ടുകിടന്നിരുന്ന പല കാര്യങ്ങളും അനുകൂലമായിത്തീരും.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :