നമ്മൾ കഴിക്കുന്ന ഭക്ഷണവും മാനസിക നിലയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. നമ്മുടെ ടെൻഷനും ദേഷ്യത്തിനുമെല്ലാം ഒരു പരിധി വരെ കാരണം കഴിക്കുന്ന ആഹാരം തന്നെ. ഭക്ഷണക്രമത്തിൽ ചെറിയൊരു ശ്രദ്ധ വരുത്തിയാൽ മാനസിക നില തന്നെ മാറ്റിയെടുക്കാം.
ഇലവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനും മനസിനും ഏറെ നല്ലതാണ്. ഇവയിലടങ്ങിയ ഫോലേറ്റ് എന്ന ഘടകത്തിൽ ധാരാളം പോഷകങ്ങളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ആഹാരപദാർഥമാണ് ബെറിയും, വാള്‍നട്ട്സും. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗ ത്രി ഫാറ്റി ആസിഡ് ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമം
നാരങ്ങവെള്ളം ധാരാളം കുടിക്കുക. ശരീരത്തിലെ ടോക്സിനെ പുറത്തു കളയാൻ മിടുക്കനാണ് നാരങ്ങാവെള്ളം.
സമ്മർദ്ദം അകറ്റാൻ തൈര് നല്ലതാണെന്നു ഡോക്ടർമാർ പറയുന്നു.ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ലഭ്യമാക്കാനും തൈര് സഹായിക്കുന്നു.
ഡാര്‍ക്ക് ചോക്കലേറ്റ് - സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയ്ക്കാവുന്ന ആഹാരങ്ങളിലൊന്നാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഹോർമോണാണ് ഇത് സാധ്യമാക്കുന്നത്.
രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ളാസ് പാൽ കുടിക്കുന്നത് ശരീരത്തിനും മനസിനും നല്ലതാണ്.