E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 07:05 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

സസ്പെന്‍ഷന്‍ നിലനില്‍ക്കെ എസ്എഫ്ഐ നേതാവ് അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റാഗിങ് കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എസ്എഫ്ഐ നേതാവ് സസ്പെന്‍ഷന്‍ നിലനില്‍ക്കെ ക്യാമ്പസിലെത്തി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജിലാണ് സംഭവം. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയായ നേതാവിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് അധ്യാപകര്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. 

  ഇക്കഴിഞ്ഞ ജനുവരി 27ന് എറണാകുളം ഗവണ്‍മെന്‍റ് ലോ കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായ ആര്‍ഷോയുടെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കെഎസ്്യു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍ഷോയെ ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ആന്‍റി റാഗിങ് സെല്‍ പ്രിന്‍സിപ്പലിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ഷോയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. റാഗിങ് പരാതിയായതിനാല്‍ സസ്പെന്‍ഷന്‍ കാലയളവില്‍ ക്യാമ്പസില്‍ കയറരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ഈ നിര്‍ദ്ദേശം നിലനില്‍ക്കെ,ആര്‍ഷോ ക്യാമ്പസില്‍ കയറി തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ആന്‍റി റാഗിങ് സെല്‍ അംഗമായ അധ്യാപികയെ ഭീഷണിപ്പെടുത്തിയെന്നാണ് അധ്യാപകരുടെ പരാതി. തനിക്കെതിരായ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ക്യാമ്പസിനു പുറത്തു പോകാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. അധ്യാപകരെ പോലും ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ ആര്‍ഷോയ്ക്കെതിരെ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇതിനിടെ ക്യാമ്പസില്‍ കയറരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെ ആര്‍ഷോ എല്ലാ ദിവസവും ക്യാമ്പസിലെത്തുന്നുണ്ടെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഈ മാസം പത്താം തീയതി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആര്‍ഷോ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :