E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 19 2021 10:54 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിക്കെതിരായ അക്രമം: ശക്തമായ ഭാഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന താരങ്ങള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുവനടിക്കെതിരായ അതിക്രമത്തില്‍ രോഷം പ്രകടിപ്പിച്ച് ചലച്ചിത്രമേഖല. യുവതാരങ്ങളും അഭിനേത്രികളുമാണ് ഏറ്റവും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്. തുടക്കത്തില്‍ മൗനം പാലിച്ച മുതിര്‍ന്ന താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് പരസ്യപ്രതികരണത്തിന് തയാറായി. 

സഹപ്രവര്‍ത്തകയ്ക്ക് നേരിട്ട ദുരന്തത്തില്‍ ഏറ്റവും ശക്തമായ പ്രതികരണം യുവതാരങ്ങളുടെ ഭാഗത്തുനിന്നായിരുന്നു. തുടക്കമിട്ടത് പൃഥ്വിരാജ്. ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമെന്ന് പൃഥ്വി ഫെയ്സ്ബുക്കില്‍ കുറിച്ചു. അനീതിക്കെതിരെ നീ ഉറച്ചുനിന്നത് ഓരോ സ്ത്രീയ്ക്കുംവേണ്ടിയാണെന്ന് കരുത്തോടെ പറഞ്ഞ റിമ കല്ലിങ്കലിന് സമൂഹമാധ്യമങ്ങളില്‍ ഏറെ പിന്തുണയും ലഭിച്ചു. പ്രസംഗങ്ങളില്‍ മാത്രം ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീയുടെ അഭിമാനമെന്ന് മഞ്ജു വാരിയര്‍ എഴുതി. അടച്ചുറപ്പുവേണ്ടത് സമൂഹത്തിന്റെ മനോനിലയ്ക്കാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി. ധൈര്യം കൊണ്ട് നീ പതിവിലും സുന്ദരിയായെന്ന് ഉണ്ണി മുകുന്ദനും നിന്റെ ചിരി മായ്ച്ചവര്‍ക്ക് ഒരു മനസ്സിലും ഒരു കോടതിയിലും മാപ്പില്ലെന്ന് അനൂപ് മേനോനും പ്രതികരിച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി ഫെയ്സ്ബുക്കില്‍ തല്‍സമയമാണ് പ്രതികരിച്ചത്. 

മുതിര്‍ന്ന താരങ്ങളോ സംഘടനാ ഭാരവാഹികളോ തുടക്കത്തില്‍ പരസ്യപ്രതികരണത്തിന് മുതിരാതിരുന്നത് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് വഴിവച്ചു. തുടര്‍ന്ന് മോഹന്‍ലാലും സുരേഷ് ഗോപിയും ശക്തമായ ഭാഷയില്‍ നിലപാട് വ്യക്തമാക്കി. നടിയെ ആക്രമിച്ചവരെ മനുഷ്യരെന്നുപോലും വിളിക്കാനാകില്ലെന്നും സഹതപിച്ച് മാറിനില്‍ക്കാതെ ശക്തമായ നിയമനടപടികള്‍ക്കായി രംഗത്തിറങ്ങേണ്ട സമയമാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ഉതകുന്നതാകണമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ധൈര്യമുണ്ടെങ്കില്‍ നേരിട്ടേറ്റുമുട്ടാന്‍ അക്രമികളെ വെല്ലുവിളിച്ച് മേജര്‍ രവിയും രംഗത്തുവന്നു. അതിക്രമത്തിനിരയായ പെണ്‍കുട്ടിയ്ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന് ഒപ്പംനില്‍ക്കുമെന്ന് ഉറപ്പാണ് മറ്റുയുവതാരങ്ങള്‍ മുന്നോട്ടുവച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :