ഇടതുസർക്കാരിൽ അമിതപ്രതീക്ഷ വച്ചുപുലർത്തിയവർ നിരാശരാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. പിണറായി സർക്കാരിന് പോരായ്മകളുണ്ട്. അത് തിരുത്താൻ കൂട്ടായ ശ്രമമുണ്ടാകും. എൻ.സി.പിക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യം ഇടതുമുന്നണി തീരുമാനിക്കുമെന്നും സത്യൻ മൊകേരി മലപ്പുറത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് ഭരണത്തിൽനിന്ന് മോചനം ആഗ്രഹിച്ച ജനങ്ങൾ അമിതപ്രതീക്ഷയോടെയാണ് ഇടതുസർക്കാരിനെ അധികാരത്ിലേറ്റിയത്. ആ പ്രതീക്ഷയ്ക്കൊത്ത് ഭരണം ഉയർന്നിട്ടില്ലെന്നത് ശരിയാണ്
വീഴ്ചകളെ അംഗീകരിച്ചുകൊണ്ട് തെറ്റുതിരുത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. എൻസിപിക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യം ഇടതുപക്ഷമുന്നണിയാണ് തീരുമാനിക്കുക, സിപിഎം ഒറ്റയ്ക്കല്ല. പലവിഷയങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് രംഗത്ത് മുനനണി ഒറ്റക്കെട്ടാണെന്നും സത്യൻ മൊകേരി കൂട്ടിച്ചേർത്തു.