പലകാര്യങ്ങളിലും ആർ.എസ്.എസിനും കോൺഗ്രസിനും ഒരേനിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലില്ലാത്തവൻ ചവിട്ടുമെന്ന് പറയുംപോലെയാണ് ആർ.എസ്.എസിന്റെ ഭീഷണിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആർ.എസ്.എസിനെതിരായ പോരാട്ടത്തിന് പിണറായിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ടെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
മംഗലാപുരത്തെ ആർ എസ് എസ് ഭീഷണിയെക്കുറിച്ചുള്ള അംഗങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ അവസരവാദപരമായ നിലപാട് ആർ എസ് എസിന് പരോക്ഷമായി പ്രോത്സാഹനം നൽകുകയാണ്. കുമ്മനം രാജശേഖരനും വി എം സുധീരനും ഒരേ ഭാഷയിൽ സംസാരിക്കുന്നു.
കെ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിൽ നിയമപരമായി എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ശൂന്യവേളയിൽ സംസാരിക്കുമ്പോഴാണ് പിണറായിക്ക് രമേശ് ചെന്നിത്തല മറുപടി നൽകിയത്.