കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പൾസർ സുനിയുടെ കാമുകിയെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രം പ്രചരിപ്പിക്കുന്നതായി സീരിയൽ താരം വനിതാ സെല്ലിൽ പരാതി നൽകി. നിലമേൽ സ്വദേശിനിയാണു കൊല്ലം റൂറൽ വനിതാ സെല്ലിലും ചടയമംഗലം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.
അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളിലും പല ഫെയ്സ്ബുക് വ്യാജ അക്കൗണ്ടുകളിലും തന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ചാണു നടിയുടെ പരാതി. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പ്രദർശിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ടു സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് അവർ അറിയിച്ചു.