നടിയെ ആക്രമിച്ച കേസ് ക്വട്ടേഷനല്ലെന്ന മൊഴിയിലുറച്ച് മുഖ്യപ്രതി പള്‍സര്‍ സുനി. പിന്നില്‍ പ്രമുഖര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് പൊലീസും. സാങ്കല്പിക കുറ്റവാളികള്‍ക്കെതിരെ പൊലീസ് പോവില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. എന്നാല്‍ ഗൂഢാലോചന ആരോപിച്ച സംവിധായകന് ലാല്‍ സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മൊഴിയുണ്ടെന്നും ആരോപിച്ചു. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പള്‍സര്‍ സുനിയുടെ ബ്ലാക്മെയില്‍ കെണിയില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് െപാലീസ് അന്വേഷണം തുടങ്ങി. മൊബൈല്‍ ഫോണ്‍ കൊച്ചി നഗരത്തില്‍ ഒരിടത്ത് വെളളത്തില്‍ ഉപേക്ഷിച്ചെന്ന സുനിയുടെ മൊഴി സത്യമെന്നാണ് പൊലീസിന്റെ നിഗമനം. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നത് തള്ളി മുഖ്യമന്ത്രിയും രംഗത്തെത്തി
സിനിമലോകത്തിനുനേരെ ഉയരുന്ന ആരോപണങ്ങള്‍ നടന് ലാലും നിഷേധിച്ചു. ആക്രമണത്തിന് ശേഷം കൊച്ചിയില്‍ ഒരു സുഹൃത്തിനെ കാണാന്‍ പോയിരുന്നെന്നും ഇതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞതെന്നും സുനി സമ്മതിച്ചിട്ടുണ്ട്. സുഹൃത്ത് ലഹരിയിലായിരുന്നതിനാല്‍ വാതില്‍ തുറന്നില്ലെന്നും സുനി പറഞ്ഞു.