E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 12:27 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

വി.ഡി.സതീശന്‍ എംഎല്‍എയ്ക്കെതിരെ വടക്കന്‍ പറവൂരിലെ കോണ്‍ഗ്രസില്‍ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വി.ഡി.സതീശന്‍ എംഎല്‍എയ്ക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെ ചൊല്ലി വടക്കന്‍ പറവൂരിലെ കോണ്‍ഗ്രസില്‍ കലാപം. മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിയതിനെ തുടര്‍ന്ന് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം േകാണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന്‍റെ കോലം കത്തിച്ചു. 

എ ഗ്രൂപ്പ് നേതാവും കരുമാലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമായ എ.എം.അലിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന്‍റെ പേരിലാണ് ഈ പ്രതിഷേധം. വി.ഡി.സതീശന്‍ എംഎല്‍എയെ പരിഹസിച്ചു കൊണ്ട് അലി െഫയ്സ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിന്‍റെ പേരില്‍ അലിയെ കഴിഞ്ഞ ദിവസം ഡിസിസി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് കെപിസിസി ഉപാധ്യക്ഷനെതിരെ കടുത്ത നിലപാടുമായി അദ്ദേഹത്തിന്‍റെ മണ്ഡലത്തിലെ എ വിഭാഗം രംഗത്തെത്തിയത്. 

സതീശന്‍റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ അദ്ദേഹം ക്യാപ്റ്റനായ യുഡിഎഫ് മധ്യമേഖലാ ജാഥയുടെ പ്രചാരണത്തിനായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. എ.എം.അലിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ സൂചന നല്‍കി. സര്‍ക്കാരിനെതിരായ സമരപ്രഖ്യാപനവുമായി വി.ഡി.സതീശന്‍ യുഡിഎഫ് മേഖലാ ജാഥ നയിക്കുമ്പോഴാണ് സ്വന്തം മണ്ഡലത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയ പ്രവര്‍ത്തകര്‍ പടയൊരുക്കം നടത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :