E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 10:29 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സേവനം ചെയ്ത നേതാവായിരുന്നു ഇ അഹമ്മദെന്ന് രാഷ്ട്രപതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സേവനം ചെയ്ത നേതാവായിരുന്നു ഇ. അഹമ്മദെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മുസ്്ലിം സമുദായത്തിന്‍റെ ശാക്തീകരണത്തിനായുള്ള ഇ. അഹമ്മദിന്‍റെ പ്രവര്‍ത്തനങ്ങളെ രാജ്യം എന്നും ഓര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. 

രാവിലെ ഏഴരയോടെയാണ് ഇ.അഹമ്മദിന്‍റെ മൃതദേഹം തീന്‍മൂര്‍ത്തി മാര്‍ഗിലെ ഓദ്യോഗികവസതിയിലെത്തിച്ചത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളര്‍ത്താന്‍ മുന്നില്‍ നിന്ന നേതാവായിരുന്നു ഇ.അഹമ്മദെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. കേരളത്തിന്‍റെ വികസനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കേന്ദ്രമന്ത്രിമാരായ രാജ്്നാഥ് സിങ്, വെങ്കയ്യ നായിഡു, ജിതേന്ദ്ര സിങ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചിച്ചു. കേരളത്തിനും രാജ്യത്തിനും മികച്ച ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 

ജനങ്ങളുടെ ഏതാവശ്യത്തിനും കൂടെയുണ്ടായിരുന്ന നേതാവായിരുന്നു ഇ അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുശോചിച്ചു. എ.കെ ആന്‍റണിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍, ജോസ്.കെ മാണി, എന്‍.കെ പ്രേമചന്ദ്രന്‍, അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ ക്രമീകരണങ്ങളൊരുക്കി. കേരളം രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനയാണ് ഇ.അഹമ്മദെന്ന് എ.കെ ആന്‍റണി പറഞ്ഞു. എല്ലാവരോടും സൗഹാര്‍ദമായിരുന്നു അഹമ്മദിന്‍റെ മുഖമുദ്ര. ഡല്‍ഹിയിലെ മലയാളി അസോസിയേഷനുകള്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :