അയല്‍വാസി കെട്ടിയടച്ച നടപ്പുവഴിയുടെ മുന്നില്‍ പകച്ച് ഒരു നിര്‍ധന കുടുംബം. തിരുവല്ല കുറ്റൂര്‍ ഒാതറയിലാണ് നാലംഗ കുടുംബം കയറില്‍ തൂങ്ങി സ്വന്തം വീട്ടിലേക്ക് ഇറങ്ങുന്നത്
സാഹസികതയോടുള്ള ആവേശമല്ല, ജീവിത ഗതികേടാണ് കൊച്ചുകുഞ്ഞിനെയും കൈയ്യില്‍ പിടിച്ചുള്ള ഈ അഭ്യാസത്തിന് ഇവരെ പ്രേരിപ്പിക്കുന്നത്.
സ്വന്തം വീട്ടിലേക്ക് മൂന്നുപതിറ്റാണ്ടിലേറെയായി ഉണ്ടായിരുന്ന ഏക നടപ്പുവഴി അയല്‍വാസി കെട്ടിയടച്ചതോടെ നാലംഗ കുടുംബം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. പുറത്തുകടക്കാന്‍ ഇപ്പോഴുള്ള ഏകആശ്രയം പുരയിടത്തിന്റെ രണ്ട് വശങ്ങളില് കെട്ടിത്തൂക്കിയ പ്ലാസ്റ്റിക് കയറുകള്‍ മാത്രം. മുഖ്യമന്ത്രിക്കും, റവന്യൂ അധികൃതര്‍ക്കുമെല്ലാം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
റവന്യൂരേഖകളില്പ്പോലുമുള്ള നടപ്പുവഴി കെട്ടിയടച്ചതോടെ ദുരിതത്തിലായ മൂന്ന് കുടുംബങ്ങള്‍ക്കൂടി ഈ പ്രദേശത്തുണ്ട്. ജലവിതരണ പൈപ്പും തകര്‍ത്തുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നപരിഹാരത്തിന് പഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും എതിര്‍കക്ഷി കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. വഴി നല്‍കില്ലായെന്ന കടുത്ത നിലപാടാണ് എതിര്‍കക്ഷി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മതിരുവല്ല കല്ലിശേരിയില്‍ നിര്‍ധന കുടുംബത്തിന്റെ വീട്ടിലേക്കുള്ള വഴിയടച്ച സംഭവത്തില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്. ഗിരിജ. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു കലക്ടറുടെ പ്രതികരണം