E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 05:24 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനിയെത്തിയ വീട്ടില്‍ റെയ്ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് ശേഷം മുഖ്യപ്രതി പള്‍സര്‍ സുനിയെത്തിയ വീട്ടില്‍ പൊലീസ് റെയ്ഡ്. സ്മാര്‍ട് ഫോണ്‍, ഐപാഡ്, പെന്‍ഡ്രൈവ്, രണ്ടു മെമ്മറി കാര്‍ഡുകള്‍ എന്നിവ പരിശോധനയില്‍ കണ്ടെത്തി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഈ ഡിജിറ്റല്‍ ഉപകരണങ്ങളിലുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഉടന്‍ ശാസ്ത്രീയ പരിശോധന നടത്തും. നേരത്തെ മനോരമ ന്യൂസ് പുറത്തുവിട്ട CCTV ദൃശ്യങ്ങളെത്തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. 

നടിയെ ആക്രമിച്ചതിനു േശഷം ഫെബ്രുവരി 18ാം തീയതി പുലര്‍ച്ചെ പൊന്നുരുന്നിക്കടുത്തുളള വീട്ടില്‍ സുനിയും കൂട്ടാളികളും എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് ഈ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്. വീട്ടിലെ താമസക്കാരനായ പ്രിയേഷ് എന്ന യുവാവിനൊപ്പം രണ്ടു സിഐമാരടങ്ങുന്ന സംഘം വിശദമായി വീട് പരിശോധിച്ചു. വീടിനുളളില്‍ നിന്ന് ഒരു സ്മാര്‍ട്് ഫോണും ഒരു ഐപാഡും രണ്ട മെമ്മറി കാര്‍ഡുകളും ഒരു പെന്‍ഡ്രൈവും പൊലീസിന് കിട്ടി. വീടിനുളളിലെ പരിശോധനകള്‍ക്കു േശഷം പുറത്തിറങ്ങിയ പൊലീസ് വീടിന്‍റെ ഗേറ്റിനു സമീപത്തു ഉപേക്ഷിച്ച നിലയില്‍ കണ്ട സ്മാര്‍ട് ഫോണ്‍ കവറും കണ്ടെടുത്തു. 

കാര്‍ വാടകയ്ക്കു കൊടുക്കുന്നയാളാണ് വീട്ടിലെ താമസക്കാരനായ പ്രിയേഷ്. ഇതുമായി ബന്ധപ്പെട്ട് പത്തു വര്‍ഷമായി സുനിയെ അറിയാമെന്നും സംഭവ ദിവസം സുനിയെ കണ്ടിട്ടില്ലെന്നുമാണ് പൊലീസിന് പ്രിയേഷ് നല്‍കിയിരിക്കുന്ന മൊഴി. കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുെട ശാസ്ത്രീയ പരിശോധനയ്ക്കു േശഷം മാത്രമേ നടിയെ ഉപദ്രവിച്ച സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇതിലുണ്ടോ എന്ന കാര്യം വ്യക്തമാകൂ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :