പള്‍സര്‍ സുനിയെ സഹായിച്ച സുഹൃത്തിനെ തേടി തമിഴ്നാട്ടില്‍പോയ പൊലീസ് സംഘം നിരാശരായി മടങ്ങി. സുനിയെ ഒളിവില്കഴിയാന്സഹായിച്ചത് ഇയാളാണെന്ന് മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നടിക്കെതിരായ ആക്രമണം ചിത്രീകരിച്ച ഫോണ്സുനി ഇയാള്‍ക്ക് കൈമാറിയോ എന്ന സംശയവും പൊലീസിനുണ്ട്.
കോയമ്പത്തൂരില്സുനി ഒളിവില്‍കഴിഞ്ഞ സമയത്ത് അടുത്ത സുഹൃത്തുക്കളെയും അഭിഭാഷകരെയും വിളിക്കാന്ഉപയോഗിച്ച ആറ് മൊബൈല്നമ്പരുകള്പൊലീസ് കണ്ടെത്തിയിരുന്നു. ഈ നമ്പരുകള്എല്ലാം തന്നെ വ്യാജ തിരിച്ചറിയില്രേഖകള്ഉപയോഗിച്ച് എടുത്തതാണെന്നും അന്വേഷണത്തില്തെളിഞ്ഞു. ഇതില്‍ഏറ്റവും കൂടുതല്‍തവണ ഉപയോഗിച്ച നമ്പരിന്റെ ചുവടു പിടിച്ചായിരുന്നു പൊലീസ് സംഘം തമിഴ്നാട്ടിലെത്തിയത്. തുടര്‍ന്ന് സുനിയെ സിം എടുക്കാന്സഹായിച്ചയാളെ കുറിച്ചുളള ഏകദേശ ധാരണയും പൊലീസിന് കിട്ടി. എന്നാല്വിപുലമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
സുനി സഞ്ചരിച്ചിരുന്ന പള്സര്ബൈക്കിന്റെ ഉടമസ്ഥനെ കണ്ടെത്താന്കഴിയാത്തതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സുനിക്ക് സിം എടുത്തു നല്‍കിയയാളും ബൈക്കിന്റെ ഉടമയും ഒരാള്‍തന്നെയാണോ എന്ന സംശയവും ഇതോെട ബലപ്പെടുകയാണ്. സുനി ദൃശ്യങ്ങള്പകര്ത്തിയ മൊബൈല്ഫോണ്ഇയാള്ക്ക് കൈമാറിയിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. എന്നാല്ആളെ കണ്ടെത്താന്കഴിയാത്തതോടെ ഈ അന്വേഷണങ്ങളെല്ലാം പാതിവഴിയില്നിലച്ച മട്ടാണ്. സുനിയുടെ വിശദമായ ചോദ്യം ചെയ്യലിലൂടെ തമിഴ്നാട്ടിലെ ഈ സുഹൃത്തിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.