ഉമ്മന്ചാണ്ടിയറിയാതെയായിരുന്നു വി.എം.സുധീരന്റെ രാജി. ഭാവികാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതികരിച്ച ഉമ്മന്‍ചാണ്ടി,കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്നങ്ങളാണ് സുധീരന്റെ രാജിക്കു പിന്നിലെന്ന വിലയിരുത്തലുകള്‍ രമേശ് ചെന്നിത്തലയും തളളിക്കളഞ്ഞു.
ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്ന് കരുതില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഔദ്യോഗിക സ്ഥാനമൊന്നും ഏറ്റെടുക്കാനില്ലെന്ന് കൂട്ടിച്ചേര്‍ത്ത ഉമ്മന്‍ചാണ്ടി, സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റിന്റെ പ്രവര്‍ത്തനത്തെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഇങ്ങനെ മറുപടി നല്കി.
രാജി ഒഴിവാക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും സുധീരന് തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും എതിര്‍പ്പ് മറികടന്നാണ് സുധീരനെ ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ചത്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ഈ സ്ഥിതി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഇരുനേതാക്കളും.