E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:25 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ആർക്കും മാർക്ക് ദാനം ചെയ്തിട്ടില്ലെന്നു ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമിയിലെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവയെ കുറിച്ചുള്ള പരാതികളിൽ വിശദീകരണവുമായി മുൻപ്രിൻസിപ്പൽ ലക്ഷ്മി നായർ. മകന്റെ പ്രതിശ്രുത വധുവായ അനുരാധ പി.നായർക്ക്  നിയമ വിരുദ്ധമായി ഹാജരോ മാർക്കോ നൽകിയിട്ടില്ലെന്നാണ് ലക്ഷ്മിനായരുടെ വിശദീകരണ കുറിപ്പ് പറയുന്നത്. കേരള സർവകലാശലയുടെ പരീക്ഷസംബന്ധിച്ച സമിതിക്കാണ് രേഖാമൂലം മറുപടി നൽകിയിരിക്കുന്നത്. 

ലോ അക്കാദമിയിൽ അനർഹരായവർക്ക് ഹാജരും ഇന്റേണൽമാർക്കും വാരിക്കോരി നൽകുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. ലക്ഷ്മി നായർക്ക് ഇഷ്ടമില്ലാത്ത വിദ്യാർഥികൾക്ക് അർഹമായതുപോലും നൽകാറില്ലെന്നും സിൻഡിക്കേറ്റ് ഉപസമിതിക്കു മുന്നിൽ വിദ്യാർഥികൾ പരാതി നൽകിയിരുന്നു. ഇത് ശരിയാമെന്ന് പ്രാഥമിക തെളിവെടുപ്പിലും അന്വേഷണത്തിലും സർവകലാശാല കണ്ടെത്തി. മൂട്ട് കോർട്ട്. സെമിനാറുകൾ, നാഷണൽ സർവീസ് സ്്കീം തുടങ്ങിയ അക്കാദമികവും അല്ലാത്തതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്, അർഹമായ ഹാജർ നൽകാറുണ്ടെന്നാണ് ലക്ഷ്മിനായരുടെ വിശദീകരണ കുറിപ്പ് പറയുന്നത്. 

എല്ലാവരുടെയും ഹാജരും പ്രവർത്തനവും ഒത്തു നോക്കിയശേഷമാണ്. ഇങ്ങനെ ഹാജരും മാർക്കും നൽകിയവരുടെ പട്ടിക ലക്ഷ്മിനായർ നൽകിയിട്ടുണ്ട്. അനുരാധാ പി.നായർ എന്ന വിദ്യാർഥിനി ഇവരിൽ ഒരാൾമാത്രമാണെന്നാണ് മുൻപ്രിൻസിപ്പൽ സമർഥിക്കുന്നത്. പ്രത്യേകമായ ഒരു ആനുകൂല്യവും ആ വിദ്യാർഥിനിക്ക് നൽകിയിട്ടില്ല.

പരീക്ഷാ നടത്തിപ്പ് , ഹാജർ രേഖപ്പെടുത്തൽ എന്നിവയിൽ നിന്ന്  ഡീബാർചെയ്ത്,,  ശിക്ഷ നടപ്പാക്കിയ ശേഷം സർവകലാശാല വിശദീകരണം ചോദിക്കുന്നത് അസാധരണമാണെന്നാണ് ലക്ഷ്മി നായർ പറയുന്നത്. ഹജർ ഇല്ലാത്തവരെ മാത്രമാണ് ഇയർ ഒൗട്ട് ആക്കുന്നതെന്നും മുൻപ്രിൻസിപ്പൽ വിശദീകരിക്കുന്നു. 

കോളജിൽ പ്രതിമാസ ഹാജർരജിസ്റ്റർ സൂക്ഷിക്കാറില്ല.എല്ലാ ആഴ്ചയും അധ്യാപകർ ഹാജർനില കുട്ടികളെ കാണിച്ചശേഷം നൽകുകയാണ് പതിവെന്ന് കൂടി പറഞ്ഞുകൊണ്ടാണ് നാല് പേജുള്ള കുറിപ്പ് അവസാനിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :